മമ്മൂട്ടി അഭിനയിച്ച മതിലുകള്‍ എന്ന പ്രശസ്ത ചിത്രത്തിലെ നായികാ കഥാപാത്രമായ നാരായണിക്ക് ശബ്ദം നല്‍കിയത് കെപിഎസി ലളിതയായിരുന്നു.
കൊച്ചി: അന്തരിച്ച നടി കെപിഎസി ലളിതയുടെ (KPAC Lalitha) മരണത്തില്‍ അനുശോചനവുമായി നടന്‍ മമ്മൂട്ടി (Mammootty). വളരെ, വളരെ പ്രിയപ്പെട്ട ഒരാളെ തനിക്ക് നഷ്ടമായെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി അഭിനയിച്ച മതിലുകള്‍ (Mathilukal) എന്ന പ്രശസ്ത ചിത്രത്തിലെ നായികാ കഥാപാത്രമായ നാരായണിക്ക് ശബ്ദം നല്‍കിയത് കെപിഎസി ലളിതയായിരുന്നു. മമ്മൂട്ടിയുടെ ബഷീറിനെപ്പോലെ തന്നെ പ്രശംസകള്‍ ഏറ്റുവാങ്ങിയതായിരുന്നു നാരായണിയുടെ ശബ്ദവും.
ചൊവ്വാഴ്ച മകന്റെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് 2 തവണ ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 550 ലധികം സിനിമകളുടെ ഭാഗമായി. അന്തരിച്ച സംവിധായകന്‍ ഭരതനായിരുന്നു ഭര്‍ത്താവ്. നടന്‍ സിദ്ധാര്‍ത്ഥ് അടക്കം രണ്ട് മക്കള്‍.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്
വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓര്‍മ്മകളോടെ ആദരപൂര്‍വ്വം.
