Asianet News MalayalamAsianet News Malayalam

Bheeshma Parvam characters : മാലാ പാര്‍വതി 'ഭീഷ്മ പര്‍വ്വ'ത്തില്‍ മോളി; പരിചയപ്പെടുത്തി മമ്മൂട്ടി

ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ഭീഷ്‍മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു.

mammootty share Bheeshma Parvam movie new character poster
Author
Kochi, First Published Jan 6, 2022, 8:57 AM IST

മല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്യുന്ന 'ഭീഷ്‍മ പര്‍വ്വ'ത്തിലെ (Bheeshma Parvam) പുതിയ കഥാപാത്രത്തെ അവതരിപ്പിച്ച് മമ്മൂട്ടി (Mammootty). മാലാ പാര്‍വ്വതി(Maala Parvathi) അവതരിപ്പിക്കുന്ന മോളി എന്ന കഥാപാത്രത്തെയാണ് പരിചയപ്പെടുത്തുന്നത്. അമല്‍ നീരദ്, മമ്മൂട്ടി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പോസ്റ്റര്‍ പങ്കുവച്ചു.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ഫെബ്രുവരി 24ന് റിലീസ് ചെയ്യും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകൾ അണിയറ പ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്‍മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ഭീഷ്‍മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരന്നിരിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios