മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍. ബോബി-സഞ്ജയ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ കേരള മുഖ്യമന്ത്രി 'കടയ്ക്കല്‍ ചന്ദ്രന്‍റെ' വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. 

മ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിൽ എത്തുന്ന 'വണ്‍' എന്ന സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഫേസ്ബുക് പേജിൽ നിന്നുമാണ് പോസ്റ്റർ റിലീസ് ചെയ്തത്. നിമിഷ സജയനെ മാറോടു ചേർത്ത് ആശ്വസിപ്പിക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. പുറത്തുവന്നതിന് പിന്നാലെ മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. 

'ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന് ഈ ചിത്രം പഠിപ്പിക്കും' എന്നാണ് പോസ്റ്ററിനെ കുറിച്ച് ആരാധകർ കമന്റ്‌ ചെയ്തു. തങ്ങളുടെ ചിത്രം ഒടിടി റിലീസിന് നല്‍കുന്നില്ലെന്നും കൊവിഡ് ഭീതി മാറിയതിനു ശേഷം തീയേറ്റര്‍ റിലീസ് തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും സിനിമയുടെ നിര്‍മ്മാതാക്കളായ ഇച്ചായീസ് പ്രൊഡക്ഷന്‍സ് നേരത്തെ അറിയിച്ചിരുന്നു.

One Movie

Posted by Mammootty on Tuesday, 16 February 2021

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍. ബോബി-സഞ്ജയ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ കേരള മുഖ്യമന്ത്രി 'കടയ്ക്കല്‍ ചന്ദ്രന്‍റെ' വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഈ വേനലവധിക്കാലത്ത് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി കാരണം മാറ്റിവച്ചിരിക്കുകയാണ്.