Asianet News MalayalamAsianet News Malayalam

'എല്ലായ്പ്പോഴും വിജയങ്ങള്‍ നേരുന്നു'; ശ്രീജേഷിന് ആശംസകളുമായി മമ്മൂട്ടി

ഇന്ന് രാവിലെയായിരുന്നു മമ്മൂട്ടിയുടെ സര്‍പ്രൈസ് വിസിറ്റ്

mammootty wishes p r sreejesh all success
Author
Thiruvananthapuram, First Published Aug 12, 2021, 9:26 PM IST

മലയാളികളുടെ അഭിമാനതാരം പി ആര്‍ ശ്രീജേഷിന് എല്ലായ്പ്പോഴും വിജയങ്ങള്‍ നേരുന്നുവെന്ന് മമ്മൂട്ടി. ശ്രീജേഷിനെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി മമ്മൂട്ടി ഇന്ന് തന്‍റെ ആദരമറിയിച്ചിരുന്നു. സന്ദര്‍ശനത്തിന്‍റെ ചിത്രത്തിനൊപ്പമാണ് സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടി ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

"കേരളത്തിന്‍റെ അഭിമാനമായ പി ആര്‍ ശ്രീജേഷിനെ വ്യക്തിപരമായി ആദരിക്കാനുള്ള അവസരം ലഭിച്ചു. 41 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക് മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായതില്‍ ഒരു പ്രധാന പങ്ക് വഹിച്ചയാളാണ് അദ്ദേഹം. ശ്രീജേഷിന് സന്തോഷവും ആരോഗ്യവും വിജയവും എപ്പോഴും ഉണ്ടാവട്ടെ", മമ്മൂട്ടി കുറിച്ചു.

ടോക്യോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ ഗോള്‍കീപ്പര്‍ ആണ് ശ്രീജേഷ്. നിര്‍മ്മാതാവ് ആന്‍റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷ എന്നിവര്‍ക്കൊപ്പമായിരുന്നു ഇന്ന് രാവിലെ മമ്മൂട്ടിയുടെ സര്‍പ്രൈസ് വിസിറ്റ്. ഒളിമ്പിക്‌ മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതുപോലെ കൈ വിറച്ചിരുന്നില്ലെന്നായിരുന്നു  മമ്മൂട്ടിയില്‍ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട്  ശ്രീജേഷ് തമാശ രൂപേണ പറഞ്ഞത്. അതേസമയം, ശ്രീജേഷിന് സംസ്ഥാന സർക്കാർ രണ്ടു കോടി രൂപ പാരിതോഷികം  പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ ജോലി ചെയ്യുന്ന വിദ്യാഭ്യാസവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്നും ജോയന്‍റ് ഡയറക്ടറായി അദ്ദേഹത്തിന് സ്ഥാനക്കയറ്റവും നല്‍കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios