മമ്മൂട്ടി നായകനായി ഒരുങ്ങുന്ന പുതിയ സിനിമയാണ് ഗാനഗന്ധര്‍വൻ.  രമേഷ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ  വിശേഷങ്ങള്‍ രമേഷ് പിഷാരടി പങ്കുവയ്‍ക്കാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി ഫോട്ടോ എടുക്കുന്ന ഒരു ഫോട്ടോയാണ് രമേഷ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന്റെ കമന്റുകളായി രംഗത്ത് എത്തിയിരിക്കുന്നത്.

രമേഷ് പിഷാരടി സംസാരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോയെടുക്കാൻ മമ്മൂട്ടി ശ്രമിക്കുകയാണ്. മമ്മൂട്ടി അറിയാതെ മറ്റൊരാള്‍ ആ ഫോട്ടോ പകര്‍ത്തുകയായിരുന്നു. അതേസമയം ഗാനമേള ഗായകനായ കലാസദൻ ഉല്ലാസായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. വന്ദിതയാണ് ചിത്രത്തിലെ നായിക.