വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടർബോയുടെ ട്രെയിലർ റിലീസ് ചെയ്തു. ഒരുപക്കാ മാസ് ആക്ഷൻ എന്റർടെയ്നർ ആയിരിക്കും ചിത്രമെന്ന് ഉറപ്പിക്കുന്ന തരത്തിലാണ് ട്രെയിലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരിടവേളയ്ക്ക് എത്തുന്ന മമ്മൂട്ടിയുടെ മാസ് എന്റർടെയ്നർ ചിത്രം തിയറ്ററുകളിൽ വൻ ആവേശമാകുമെന്ന് ഇതിലൂടെ ഉറപ്പാണ്.
പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓസ്ലര്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയ്ക്ക് ഒപ്പം മിഥുന്‍ വര്‍ക്ക് ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ടര്‍ബോയ്ക്ക് ഉണ്ട്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്.
ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ടര്‍ബോ പറയുന്നത്. ജോസ് ആയി എത്തുന്നത് മമ്മൂട്ടിയാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ക്രിസ്റ്റോ സേവ്യറും സംഘവുമാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
'പഴയ പുലിയാണ് ഞാൻ.., സുഗമ ഹിന്ദി പരീക്ഷയ്ക്ക് 100ൽ 100 കിട്ടിയതാ'; തഗ് അടിച്ച് ബേസിൽ ജോസഫ്
