Asianet News MalayalamAsianet News Malayalam

'റിമി ടോമി ഇപ്പോള്‍ ബിലാല്‍ ഗ്യാങ്ങിന്‍റെ ഭാഗമാണ്'; 'ബിഗ് ബി' രണ്ടാംഭാഗത്തെക്കുറിച്ച് മംമ്ത മോഹന്‍ദാസ്

ബാല അവതരിപ്പിച്ച 'മുരുകന്‍' എന്ന കഥാപാത്രത്തിന്‍റെ കാമുകിയായിരുന്നു മംമ്ത അവതരിപ്പിച്ച 'റിമി ടോമി'. 'ടോമി പാറേക്കാടന്‍' എന്ന റിമിയുടെ അച്ഛനായ ഇന്നസെന്‍റ് കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

mamtha mohandas about expectations on bilal
Author
Thiruvananthapuram, First Published Nov 15, 2020, 3:17 PM IST

മമ്മൂട്ടിയുടെ എക്കാലത്തെയും സ്റ്റൈലിഷ് കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു 'ബിഗ് ബി'. അമല്‍ നീരദിന്‍റെ സംവിധായക അരങ്ങേറ്റ ചിത്രമായിരുന്ന 'ബിഗ് ബി' മുഖ്യധാരാ മലയാളസിനിമക്ക് പല കാര്യങ്ങളിലും വഴികാട്ടിയായ സിനിമയാണ്. രണ്ട് വര്‍ഷം മുന്‍പാണ് 'ബിഗ് ബി'ക്ക് ഒരു രണ്ടാംഭാഗം ഉണ്ടാകുമെന്ന് അമല്‍ നീരദ് പ്രഖ്യാപിച്ചത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേരായ 'ബിലാല്‍' എന്നാണ് രണ്ടാംഭാഗത്തിന് പേരിട്ടിരിക്കുന്നത്. മാര്‍ച്ച് 26ന് ചിത്രീകരണം തുടങ്ങാനിരുന്ന സിനിമ കൊവിഡ് കാരണം മാറ്റിവെക്കേണ്ടിവരുകയായിരുന്നു. ആദ്യഭാഗത്തില്‍ ഉണ്ടായിരുന്ന താരങ്ങള്‍ക്കൊപ്പം പുതിയ ചില കഥാപാത്രങ്ങളും ബിലാലില്‍ ഉണ്ടാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബിഗ് ബിയില്‍ അഭിനയിച്ച താരങ്ങള്‍ക്കെല്ലാം ആവേശം പകരുന്ന പ്രോജക്ട് ആണ് ബിലാല്‍. മനോജ് കെ ജയന്‍ ഉള്‍പ്പെടെ പലരും അക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ 'ബിലാലി'നെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് മംമ്ത മോഹന്‍ദാസ്. 

ബാല അവതരിപ്പിച്ച 'മുരുകന്‍' എന്ന കഥാപാത്രത്തിന്‍റെ കാമുകിയായിരുന്നു മംമ്ത അവതരിപ്പിച്ച 'റിമി ടോമി'. 'ടോമി പാറേക്കാടന്‍' എന്ന റിമിയുടെ അച്ഛനായ ഇന്നസെന്‍റ് കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. 'ബിഗ് ബി'യില്‍ നിന്ന് 'ബിലാലി'ലേക്ക് എത്തുമ്പോള്‍ തന്‍റെ കഥാപാത്രത്തിനുള്ള വ്യത്യാസം എന്തെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ മംമ്ത മോഹന്‍ദാസ് ഇങ്ങനെ പറയുന്നു. 

ALSO READ: 'ദുരഭിമാനമൊക്കെ ആ രോഗകാലത്ത് നഷ്ടപ്പെട്ടു, ഇരുപതുകള്‍ തിരിച്ചുപിടിക്കുകയാണ് ഞാനിപ്പോള്‍'; മംമ്ത മോഹന്‍ദാസ് എക്സ്ക്ലൂസീവ് അഭിമുഖം

mamtha mohandas about expectations on bilal

 

"ബിഗ് ബിയുടെ ഭാഗമായിട്ടുള്ള എല്ലാവരും വെയ്റ്റ് ചെയ്യുന്ന സിനിമയാണ് ബിലാല്‍. ബിഗ് ബിയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ബിലാലില്‍ 13 വയസ് കൂടും. അങ്ങനെയാണ് അതിന്‍റെ ടൈം സ്പാന്‍ കണക്കാക്കിയിരിക്കുന്നത്. ഞാന്‍ അവതരിപ്പിക്കുന്ന റിമി ടോമി എന്ന കഥാപാത്രം ബിലാലിന്‍റെ ഫാമിലിയിലെ ഒരു അംഗമാണ് ഇപ്പോള്‍. മുന്‍പ് ബിലാലിന് കുറച്ചൊരു അകല്‍ച്ചയുള്ള കഥാപാത്രമായിരുന്നു അത്. പക്ഷേ ഇപ്പോള്‍ അവള്‍ ആ കുടുംബത്തിലെ ഒരു അംഗമാണ്. ബാല ചെയ്യുന്ന മുരുകന്‍ എന്ന കഥാപാത്രത്തെക്കാള്‍ സ്നേഹം റിമിക്ക് ആ കുടുംബത്തില്‍ ഇപ്പോള്‍ കിട്ടുന്നുണ്ട്. ഈ 13 വര്‍ഷം കൊണ്ട് സ്ത്രീസമൂഹത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ടല്ലോ. ആ മാറ്റം ബിലാലിലെ സ്ത്രീകഥാപാത്രങ്ങളില്‍ ഉണ്ടാവും. ബിഗ് ബിയില്‍ ഒരു സീനിലോ മറ്റോ ബിലാലിനെ വിളിക്കാന്‍ വാഹനവുമായി പോകുന്ന റിമി ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അവള്‍ ആ ഗ്യാങ്ങിന്‍റെ ഭാഗം തന്നെയാണ്. അത്തരത്തിലുള്ള മാറ്റങ്ങള്‍, പക്വതയൊക്കെ എല്ലാവര്‍ക്കുംതന്നെ ഉണ്ടാവും. അതേ ആക്ടിവിറ്റീസ്, പക്ഷേ പുതിയ ഗ്യാങ്ങ് മെമ്പേഴ്സ്. എല്ലാവരും വെയ്റ്റ് ചെയ്യുകയാണ്. പക്ഷേ ഒരു വലിയ സിനിമയാണ്. കൊവിഡ് ഒക്കെ മാറിയാലേ അത് പ്രാക്റ്റിക്കല്‍ ആവൂ", മംമ്ത പറഞ്ഞവസാനിപ്പിക്കുന്നു. 

Follow Us:
Download App:
  • android
  • ios