ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ വീണ്ടും സിനിമയാകുന്നു. മാൻ ബൈരഗി എന്ന സിനിമയാണ് നരേന്ദ്ര മോദിയുടെ ജീവിതം പറയുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

സഞ്ജയ് ത്രിപാതിയാണ് ചിത്രം സംവിധാനം ചെയ്യുക.  സഞ്ജയ് ലീല ഭൻസാലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരാള്‍ എങ്ങനെ രാജ്യത്തിന്റെ കരുത്തനായി നേതാവായി മാറിയെന്നതാണ് ചിത്രം പറയുന്നത്. മോദിയുടെ  യൌവന കാലത്തെ കഥയായിരിക്കും ചിത്രത്തിന്റെ പ്രധാന പ്രമേയം.  സത്യസന്ധമായ സമീപനം പുലര്‍ത്തുന്നതായിരിക്കും ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.