മുംബൈയിലെ ഒരു പബ്ബില്‍ ജോലി ചെയ്യുന്നയാളാണ് അറസ്റ്റിലായ 29കാരന്‍...

മുംബൈ: ടെലിവിഷന്‍ നടിയെയും സുഹൃത്തിനെയും പിന്തുടരുകയും അപമാനിക്കുകയും ചെയ്ത 29 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ചാര്‍നി റോഡ് സ്റ്റേഷനില്‍ വച്ചാണ് സംഭവമുണ്ടായത്. മുംബൈയിലെ ഒരു പബ്ബില്‍ ജോലി ചെയ്യുന്നയാളാണ് അറസ്റ്റിലായ 29കാരന്‍. 

നടിയും എന്‍ആര്‍ഐ സുഹൃത്തും ഫൂട്ട് ഓവര്‍ ബ്രിഡ്ജിലൂടെ നടന്നുവരുന്നതിനിടെ ഒരാള്‍ പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇയാള്‍ രണ്ട് സ്ത്രീകളോടും തട്ടിക്കയറുകയും ആക്രമോത്സുകനാകുകയും ചെയ്തു. തൊട്ടടുത്തുണ്ടായിരുന്നവര്‍ ഇടപെടുന്നതുവരെ ഇയാള്‍ ഇത് തുടര്‍ന്നു. ഇതോടെ പൊലീസിനെ വിവരമറിയിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.