ഗൂഗിൾ പേയിൽ നിന്ന് നമ്പർ എടുത്ത് വാട്സാപ്പ് വഴി അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു

കോഴിക്കോട്: നടി ജിപ്സ ബീഗത്തിന് അശ്ലീല മെസേജുകളും ചിത്രങ്ങളും അയച്ച കേസിൽ പ്രതി പിടിയിലായി. കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെയാണ് ഇൻഫോ പാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഗിൾ പേയിൽ നിന്ന് നമ്പർ എടുത്ത് വാട്സാപ്പ് വഴി അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. കൊച്ചിയിലെ റെസ്റ്റോ കഫെയിലെ ജീവനക്കാരനാണ് നിഷാന്ത്‌. 

അതേസമയം പ്രതിയുടെ അറസ്റ്റിൽ പ്രതികരണവുമായി നടി രംഗത്തെത്തി.

നടിയുടെ ഫെയ്‌സ്ബുക് കുറിപ്പ്

ചെറിയ ധൈര്യമൊന്നും പോരായിരുന്നു... കാരണം വാദിയെ പ്രതിയാക്കുന്ന പോലെ നമ്മളെ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ട് പോകാൻ കഴിയാത്ത തരത്തിൽ അപകീർത്തി പ്രചരണവും ഭീഷണിയും തൊട്ട്ഹണി ട്രാപ്പ് എന്ന് വരെ പറഞ്ഞു മനസികമായി തകർക്കാൻ നോക്കി...എല്ലാം തരണം ചെയ്തു... അതിന് എൻ്റെ Social Media കൂട്ടുകാരാണ് ധൈര്യം നൽകിയത്... കമൻ്റിൽക്കൂടെ അവർ അവരുടെ പിന്തുണ അറിയിച്ചു... ഒരു പട തന്നെ.കൂടെ നിന്നു ധൈര്യം തന്നു.. ഞാൻ ഒറ്റയ്ക്കായിരുന്നില്ല സത്യത്തിൽ അവരാണ് എനിക്ക് ധൈര്യം നൽകിയത്.. അവരില്ലായിരുന്നെങ്കിൽ ഞാൻ തളർന്നേനെ.ഒപ്പം മാധ്യമ സുഹൃത്തുക്കളും പിന്നെ പോലീസും. നിങ്ങളാണെൻ്റെ ധൈര്യം നന്ദി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്