മകളെക്കുറിച്ച് മനീഷ് കെ എസ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മനീഷ കെ എസ്. നടിയായും ഗായികയായുമെല്ലാം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെ തിളങ്ങിയിട്ടുള്ള മനീഷ ഒരു ഡബ്ബിങ്ങ് ആർടിസ്റ്റ് കൂടിയാണ്. മകളുടെ നേട്ടത്തെക്കുറിച്ചു പറഞ്ഞുകൊണ്ടുള്ള മനീഷയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇപ്പോൾ എംഎസ് ഡബ്ലു കോഴ്സിന്റെ ഭാഗമായി ആഫ്രിക്കയിലെ താൻസാനിയയിലെ ജനങ്ങൾക്കിടയിലിറങ്ങി അവരുടെ ജീവിതം പഠിക്കാനും അവിടത്തെ കുഞ്ഞുങ്ങളുടെ ഉന്നമനത്തിനുവേണ്ടി എന്തൊക്കെ ചെയ്യാനാകും എന്ന അന്വേഷണത്തിലാണ് തന്റെ മകൾ ഇപ്പോളെന്ന് മനീഷ പറയുന്നു. ഇതിനായി കോളേജിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരിൽ ഒരാളാണ് തന്റെ മകളെന്നും താരം കൂട്ടിച്ചേർത്തു.
മനീഷയുടെ പോസ്റ്റിന്റെ പൂർണരൂപം:
''എന്റെ വാവാച്ചി …. വെള്ളാരം കണ്ണുള്ള എന്റെ കുഞ്ഞിപ്പെണ്ണ് ... ഇന്ന് അഡ്വ.നീരദ ഷീൻ ആണ്. ഇപ്പോൾ എംഎസ്ഡബ്ള്യു കോഴ്സിന്റെ ഭാഗമായി ആഫ്രിക്കയിലെ താൻസാനിയയിലെ ജനങ്ങൾക്കിടയിലിറങ്ങി അവരുടെ ജീവിതം പഠിക്കാനും അവിടത്തെ കുഞ്ഞുങ്ങളുടെ ഉന്നമനത്തിനുവേണ്ടി എന്തൊക്കെ ചെയ്യാനാകും എന്ന അന്വേഷണത്തിലാണ്… കോളേജിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരിൽ ഒരാളാണ് എന്റെ മോൾ... മക്കളുടെ ഉയർച്ചയിൽ എന്നും അഭിമാനം... ദൈവത്തിന് ഒരായിരം നന്ദി..
ചുറ്റുമുള്ളവരോടും ചുറ്റുമുള്ളതിനെയുമെല്ലാം കറകളഞ്ഞ സ്നേഹത്തോടെ സമീപിക്കാനും കൂടെ നിർത്താനുമാണ് പഠിപ്പിച്ചുകൊടുത്തത്... മനുഷ്യത്വമാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന സമ്പാദ്യമെന്നാണ് പറഞ്ഞുകൊടുത്തത്... വളർത്തിയെടുത്തത് തെറ്റായില്ല എന്ന് രണ്ടുമക്കളും അവരുടെ ജീവിതം കൊണ്ട് നമുക്ക് കാണിച്ചു തരുമ്പോൾ അതിലും വലിയ ഭാഗ്യം ഒരമ്മ എന്ന നിലയിൽ മറ്റെന്താണ് കിട്ടാനുള്ളത്... അമ്മേടെ വാവേ ഐ ആം സോ പ്രൗഡ് ഓഫ് യു ഡിയർ.. ഈ യാത്ര സാധ്യമാക്കിത്തന്ന എന്റെ ബിന്ദുക്കുട്ടിയ്ക്കും എന്നും നന്ദിയും കടപ്പാടും''.


