നോവ ഫാഷൻ ബൊട്ടീക്കിനായി മനീഷ ചെയ്‍ത ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. ചുവന്ന കാഞ്ചീവരം പട്ടുപാവാടയും ടോപുമാണ് മനീഷയുടെ വേഷം.

പാടാത്ത പൈങ്കിളി എന്ന സൂപ്പർഹിറ്റ് ഏഷ്യാനെറ്റ് പരമ്പരയിലൂടെ മലയാളികളുടെ മനംകവർന്ന താരമാണ് മനീഷ. ഒരുപക്ഷേ മനീഷയെന്ന പേരിനേക്കാൾ കൺമണിയെന്ന് പറഞ്ഞാലാകും ടെലിവിഷൻ പ്രേക്ഷകർക്ക് താരത്തെ അറിയുക. ടിക് ടോക്കിൽ നിന്ന് ടെലിവിഷനിലേക്കെത്തിയ താരം വളരെ പെട്ടെന്നാണ് ആരാധകരുടെ സ്വന്തം കൺമണിയായി മാറിയത്.

Add Asianetnews as a Preferred SourcegooglePreferred


ഒരു അനാഥ പെൺകുട്ടിയുടെ അതിജീവന കഥ പറയുന്ന പാടാത്ത പൈങ്കിളിയിൽ ശ്രദ്ധേയമായ വേഷമാണ് താരം അവതരിപ്പിക്കുന്നത്. വ്യത്യസ്‍തതയുള്ള കഥാവതരണ രീതിയാണ് പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. പരമ്പരയിൽ വലിയ സ്വീകാര്യതയുള്ള താരത്തിന് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി നിരവധി ആരാധകരുണ്ട്.

നിരന്തരം ഫോട്ടോഷൂട്ടുമായി എത്തുന്ന മനീഷയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. നോവ ഫാഷൻ ബൊട്ടീക്കിനായി മനീഷ ചെയ്‍ത ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. ചുന്ന കാഞ്ചീവരം പട്ടുപാവാടയും ടോപുമാണ് മനീഷയുടെ വേഷം. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്. ജീവിത യാഥാർത്ഥ്യങ്ങളോട് 'കൺ‌മണി' നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് പാടാത്തപൈങ്കിളി. 

ദേവയ്ക്കൊപ്പം വീട് വിട്ടറിങ്ങുന്ന കണ്മണിയുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.