Asianet News MalayalamAsianet News Malayalam

ചിരിപടര്‍ത്തി മണിച്ചിത്രത്താഴിലെ 'ഡിലീറ്റഡ്' സീന്‍, വൈറലായി വീഡിയോ

സിനിമയിലെ വിവിധ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന രണ്ട് പേരുടെ പ്രതികരണം എങ്ങനെ എന്നതാണ് വീഡിയോ ചിരിപടര്‍ത്തും രീതിയില്‍ കാണിച്ചുതരുന്നത്. 

manichithrathazhu movie spoof video goes viral
Author
Thiruvananthapuram, First Published Jun 29, 2021, 1:51 PM IST

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മണിച്ചിത്രത്താഴ് സിനിമയിലെ ഡിലീറ്റഡ് സീന്‍. സ്റ്റേജ് ഷോകളിലൂടെ സുപരിചതരായ കലാകാരന്മാര്‍ പ്രജിത്ത് കൈലാസവും ദീപു നവായികുളവും ചേര്‍ന്നാണ് മണിച്ചിത്രത്താഴ് സിനിമയെ മുന്‍നിര്‍ത്തിയുള്ള സ്പൂഫ് വീഡിയോ ചെയ്തിരിക്കുന്നത്.

സിനിമയിലെ വിവിധ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന രണ്ട് പേരുടെ പ്രതികരണം എങ്ങനെ എന്നതാണ് വീഡിയോ ചിരിപടര്‍ത്തും രീതിയില്‍ കാണിച്ചുതരുന്നത്. പ്രജിത്തും ദീപുവുമാണ് ഈ വേഷത്തിലെത്തുന്നത്. ഗംഗ നകുലന് വിഷം കലര്‍ത്തിയ ചായ നല്‍കാന്‍ ശ്രമിക്കുന്നതും സണ്ണി തടയുന്നതും ശ്രീദേവിയെ പൂട്ടിയിടുന്നതും ഏവൂരിലേക്ക് സൈക്കിളില്‍ പോകുന്നതും അവസാനം തറവാട്ടില്‍ നിന്നും സണ്ണിയും ഗംഗയും നകുലനും തിരിച്ചു പോകുന്നതുമായ രംഗങ്ങളില്‍ നാട്ടുകാരെപ്പോലെ ഈ രണ്ടുപേര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

വീഡിയോ കാണാം

Follow Us:
Download App:
  • android
  • ios