1993ൽ ഇരുപത്തിയാറ് തിയറ്റർ, രണ്ടാം വരവിൽ നൂറിലേറെ; മണിച്ചിത്രത്താഴിന് വൻ ഡിമാന്‍റ്
1993ൽ ഫാസിലിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്.
ഫാസിൽ സംവിധാനം ചെയ്ത് ഇന്ത്യയിലെ വിവിധ ഭാഷകളിൽ വലിയ വിജയം നേടിയ ക്ലാസിക്ക് ചിത്രമായ
മണിച്ചിത്രത്താഴിൻ്റെ ഫോർകെ പതിപ്പ് ഇന്ന് തിയറ്ററിൽ എത്തിയിരിക്കുകയാണ്. മുപ്പത്തി ഒന്ന് വർഷങ്ങൾ പിന്നിട്ടതിന് പിന്നാലെ പുത്തൻ ദൃശ്യമികവിൽ മണിച്ചിത്രത്താഴ് എത്തിയപ്പോൾ ആരാധക ആവേശം വാനോളം ആയിരുന്നു. ടിക്കറ്റ് ബുക്കിംഗ് കണക്കുകള്‍ തന്നെ അതിന് തെളിവാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ തിയറ്റർ ലിസ്റ്റുകളുടെ വിവരങ്ങൾ പുറത്തുവരികയാണ്. ആദ്യകാല റിലീസുമായി ബന്ധപ്പെട്ടതാണ് ഇത്.
1993 ഡിസംബറിൽ മണിച്ചിത്രത്താഴ് ഇരുപത്തി ആറ് തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. ഇതിന്റെ പത്ര കട്ടിങ്ങുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം റി റിലീസ് ചെയ്യുമ്പോൾ നൂറിലേറെ തിയറ്ററിലാണ് ചിത്രം എത്തിയിരിക്കുന്നത്. ആകെ നൂറ്റി ആറ് തിയറ്ററുകളിൽ മണിച്ചിത്രത്താഴ് ആദ്യദിവസം റിലീസ് ചെയ്തിട്ടുണ്ട്.
1993ൽ ഫാസിലിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. 1993ൽ ഫാസിലിന്റെ സംവിധാനത്തിൽ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാലും സുരേഷ് ഗോപിയും ശോഭനയും തിലകനുമെല്ലാം ഒന്നിച്ചെത്തിയ ഈ സൂപ്പർ ഹിറ്റ് ചിത്രം പുത്തൻ ദൃശ്യമികവിൽ എങ്ങനെ ആകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് മലയാളികളും.
തെക്കിനി വീണ്ടും തുറന്ന് ഗംഗ, നൂറുവട്ടം കണ്ടാലും അതേ ഫ്രഷ്നെസ്; മണിച്ചിത്രത്താഴ് വീണ്ടും കണ്ടപ്പോൾ..
നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ. മലയാളത്തിലെ റി റിലീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമ ആയിരുന്നു മണിച്ചിത്രത്താഴ് എന്നാണ് വിലയിരുത്തലുകൾ. റി റിലീസിലൂടെ പുതിയ തലമുറയ്ക്ക് ചിത്രം ബിഗ് സ്ക്രീനില്‍ കാണാനുള്ള അവസരമാണ് ഒരുങ്ങിയത്. സ്വർഗചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് പുതിയ പതിപ്പ് പുറത്തിറക്കുന്നത്. വാഴൂർ ജോസ് ആണ് മണിച്ചിത്രത്താഴിന്‍റെ പി ആർ ഒ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..