മണിരത്‍നം സംവിധാനം ചെയ്യുന്ന ചിത്രമായ പൊന്നിയിൻ സെല്‍വൻ പൂര്‍ത്തിയായി. 


പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെല്‍വൻ. മണിരത്‍നമാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതാണ് പൊന്നിയിൻ സെല്‍വനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നത്. പൊന്നിയിൻ സെല്‍വന്റെ വിശേഷങ്ങള്‍ ചിത്രത്തിന്റെ പ്രഖ്യാപനം മുതലേ ഓണ്‍ലൈനില്‍ തരംഗമാണ്. ഇപോഴിതാ പൊന്നിയിൻ സെല്‍വന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

പൊന്നിയിൻ സെല്‍വന്റെ ചിത്രീകരണം പൂര്‍ത്തിയായ കാര്യം ജയം രവിയാണ് അറിയിച്ചിരിക്കുന്നത്. വൻ താരനിരയുമായിട്ടാണ് പൊന്നിയിൻ സെല്‍വൻ എത്തുക. വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ബാബു ആന്റണി, ഐശ്വര്യ ലക്ഷ്‍മി തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. പൊന്നിയിൻ സെല്‍വൻ എന്ന ചിത്രം 2022ലാണ് പ്രദര്‍ശനത്തിന് എത്തുക.

മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് പൊന്നിയിൻ സെല്‍വൻ എന്ന ചിത്രം നിർമ്മിക്കുന്നത്.

രവി വര്‍മൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.