നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്‍ക്രീനില്‍ ഒരുമിച്ച് എന്നാണ്  മണിയൻപിള്ള രാജു എഴുതിയിരിക്കുന്നത്.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് സുഹാസിനിയും. സംവിധായികയായും സുഹാസിനി ശ്രദ്ധ നേടിയിട്ടുണ്ട്. സുഹാസിനി വീണ്ടും മലയാളത്തിലെ ഒരു സിനിമയില്‍ വേഷമിടുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. മണിയൻപിള്ള രാജുവാണ് സുഹാസിനി മലയാള സിനിമയില്‍ വീണ്ടും ഭാഗമാകുന്നു എന്ന വിശേഷം പങ്കുവെച്ചത്.

നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്‍ക്രീനില്‍ ഒരുമിച്ച് എന്നാണ് മണിയൻപിള്ള രാജു എഴുതിയിരിക്കുന്നത്. വേറിട്ട ഗെറ്റപ്പിലാണ് മണിയൻപിള്ള രാജു ഫോട്ടോയില്‍ ഉള്ളത്. മണിയൻപിള്ള രാജുവിന്റ ഗെറ്റപ്പ് കണ്ട് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും. മണിയൻപിള്ള രാജുവും സുഹാസിനിയും 'കൂടെവിടെ'യ്‍ക്ക് ശേഷം ഒന്നിച്ച് മലയാളത്തില്‍ എത്തുന്നത് ഏത് പ്രൊജക്റ്റിലാണ് എന്ന് വ്യക്തമല്ല.

View post on Instagram

തമിഴകത്തെ പ്രമുഖ നടനായ ചാരുഹാസന്റെ മകളാണ് സുഹാസിനി. 'സിന്ധു ഭൈരവി' എന്ന ക്ലാസിക് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം നേടിയിട്ടുണ്ട്. സുഹാസിനി മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ ആദ്യമായി ഛായാഗ്രാഹണം പഠിച്ച വനിതയുമാണ്. ഇന്ദിരട എന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്‍തിട്ടുണ്ട് സുഹാസിനി.

'കൊറോണ പേപ്പേഴ്‍സ്' എന്ന ഹിറ്റ് സിനിമയാണ് മണിയൻപിള്ള രാജു വേഷമിട്ടതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഷെയ്‍ൻ നിഗം ആയിരുന്നു നായകൻ. 'കൊറോണ പേപ്പേഴ്‍സി'ല്‍ പ്രിയദര്‍ശന്റെ തിരക്കഥയിലും സംവിധാനത്തിലും മണിയൻപിള്ള രാജു 'പിള്ള' എന്ന വേഷത്തിലായിരുന്നു എത്തിയത്. സിദ്ധിഖ്, ഷൈൻ ടോം ചാക്കോ, വിനീത് ശ്രീനിവാസൻ, ജീൻ ലാല്‍, ഗായത്രി, വിജിലേഷ്, സന്ധ്യ ഷെട്ടി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വേഷമിട്ടിരുന്നു. സംവിധായകൻ പ്രിയദര്‍ശൻ തന്നെയായിരുന്നു നിര്‍മാണവും. ദിവാകര്‍ മണിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. ഒരു ക്രൈം ത്രില്ലര്‍ ഴോണര്‍ ചിത്രമായിരുന്നു 'കൊറോണ പേപ്പേഴ്‍സ്'.

Read More: പ്രൊഫഷണല്‍ ജീവിതത്തിലെ വിജയ രഹസ്യം വെളിപ്പെടുത്തി സായ് പല്ലവി

'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

YouTube video player