മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന വെട്രിമാരന്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. മഞ്ജുവാണ് പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 'അസുരന്‍' എന്നാണ് ചിത്രത്തിന്‍റെ പേര്.

വെട്രിമാരന്‍ ഇതുവരെ സംവിധാനം ചെയ്ത നാല് ചിത്രങ്ങളില്‍ മൂന്നിലും ധനുഷ് ആയിരുന്നു നായകന്‍. 2007ല്‍ പുറത്തുവന്ന വെട്രിമാരന്റെ ആദ്യ ചിത്രമായ പൊല്ലാത്തവനിലും 2011ല്‍ പുറത്തുവന്ന ആടുകളത്തിലും കഴിഞ്ഞ വര്‍ഷം പുറത്തുവന്ന വട ചെന്നൈയിലും ധനുഷ് തന്നെ. വട ചെന്നൈയുടെ രണ്ടാംഭാഗം പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അതിനുമുന്‍പ് ധനുഷിനെത്തന്നെ നായകനാക്കി അസുരന്‍ ഒരുക്കാനായിരുന്നു വെട്രിമാരന്റെ തീരുമാനം.

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതികാരകഥയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്.  

ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ആടുകളവും വെട്രിമാരനായിരുന്നു ഒരുക്കിയത്. പൊള്ളാതവനാണ് ഇരുവരും ഒന്നിച്ച മറ്റൊരു ചിത്രം.

.

 
 
 
 
 
 
 
 
 
 
 
 
 

#ASURAN #VETRIMAARAN #DHANUSH #KALAIPULISTHANU

A post shared by Manju Warrier (@manju.warrier) on Sep 1, 2019 at 12:07am PDT