ജോണി ആന്റണി, സുധീർ കരമന, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

യസൂര്യയും മഞ്ജു വാര്യര്യരും ആ​ദ്യമായി ഒന്നിക്കുന്ന ചിത്രം ‘മേരി ആവാസ് സുനോ‘യുടെ ചിത്രീകരണം പൂര്‍ത്തിയായി. ഫ്രൈഡേ മാറ്റിനി എന്ന ട്വിറ്റര്‍ പേജാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. യൂണിവേഴ്‍സൽ സിനിമയുടെ ബാനറിൽ ബി രാകേഷാണ് ചിത്രം നിർമിക്കുന്നത്. ശിവദയാണ് മറ്റൊരു നായിക. 

ജോണി ആന്റണി, സുധീർ കരമന, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്‍മീരിലുമാണ് ഷൂട്ടിങ്. ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യ പ്രജേഷ് സെൻ ടീമിൽ ഒരുങ്ങുന്ന സിനിമയാണ് മേരി ആവാസ് സുനോ . വെള്ളം ഒരു മാസമായി തിയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കുകയാണ്. ഡി ഒ പി നൗഷാദ് ഷെരീഫ്. എഡിറ്റർ ബിജിത് ബാല,

സംഗീതം എം.ജയചന്ദ്രൻ, വരികൾ ബി.കെ. ഹരി നാരായണൻ, സൗണ്ട് ഡിസൈൻ - അരുൺ വർമ്മ , ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പനംകോട്. ആർട്ട് - ത്യാഗു തവന്നൂർ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona