കുടുംബത്തെക്കുറിച്ച് അവതാരകൻ മിഥുൻ രമേശ്.
സോഷ്യൽ മീഡിയയിലെ പ്രിയ താര ദമ്പതികളാണ് മിഥുൻ രമേശും ലക്ഷ്മി മേനോനും. ഇവർ ഒരുമിച്ചുള്ള റീൽ വീഡിയോകൾ എപ്പോഴും ശ്രദ്ധനേടാറുണ്ട്. ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന രസകരമായ നിമിഷങ്ങളാണ് ഇവർ മിക്കപ്പോഴും കണ്ടന്റ് ആക്കാറുള്ളത്. ദുബായിൽ റേഡിയോ ജോക്കിയായ മിഥുൻ രമേശ് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കുടുംബത്തെക്കുറിച്ചും ഭാര്യ ലക്ഷ്മിയെക്കുറിച്ചുമൊക്കെയാണ് സൈന സൗത്ത് പ്ലസിനു നൽകിയ പുതിയ അഭിമുഖത്തിൽ മിഥുൻ സംസാരിക്കുന്നത്.
''ജോലിയില്‍ നിന്നും റീപ്ലേസ് ചെയ്യാന്‍ നിമിഷങ്ങള്‍ മതി. നമ്മള്‍ ഇല്ലെങ്കിലും കമ്പനി നിലനില്‍ക്കും. പക്ഷേ, കുടുംബത്തിൽ റീപ്ലേസ്‌മെന്റ് ഈസിയല്ല. എല്ലാം മനസിലാക്കി പോവുകയെന്നേ ചെയ്യാനുള്ളൂ. ആവശ്യം വരുമ്പോഴും, പ്രശ്‌നം വന്നാലും കൂടെ നില്‍ക്കാന്‍ കുടുംബം മാത്രമേയുള്ളൂ. ആരോഗ്യപ്രശ്‌നങ്ങളൊക്കെ ഇപ്പോള്‍ മാറി. എപ്പോഴും ബിസിയായിരിക്കുക എന്ന പോളിസിയിലൊക്കെ ഇപ്പോള്‍ ഞാന്‍ മാറ്റം വരുത്തിയിട്ടുണ്ട്. ജോലി കഴിഞ്ഞിട്ട് ഫാമിലി എന്നതല്ല. ഇത് രണ്ടും ബാലന്‍സ്ഡായി പോവുക എന്നതാണ്. ക്രിയേറ്റീവ് ഫീല്‍ഡില്‍ ജോലി ചെയ്യുന്നതിനാല്‍ നമുക്ക് സമയമുണ്ട്. എങ്കിലും സന്തോഷം മാത്രമുള്ള കുടുംബമാണെന്ന് ചിന്തിക്കരുത്. ഞങ്ങള്‍ക്കിടയിലും പ്രശ്‌നങ്ങളും, പിണക്കങ്ങളുമൊക്കെയുണ്ടാവാറുണ്ട്. പക്ഷേ, പറഞ്ഞാല്‍ അവിടെ തീര്‍ന്നു. ഉള്ളിലൊന്നും വെക്കില്ല. അങ്ങനെയുള്ള ക്യാരക്ടറാണ് അവളുടേത്'',
''ലക്ഷ്മി എല്ലാം കൃത്യമായി മാനേജ് ചെയ്യുന്ന ആളാണ്. കമന്റ് ബോക്‌സില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവള്‍ തിരിച്ച് പറയും. എന്തിനാണ് റിയാക്റ്റ് ചെയ്യുന്നത്, അവര്‍ക്ക് പ്രിവിലേജ് കൊടുക്കുന്നത് എന്ന് ചോദിക്കും. അവളങ്ങനെയാണ്, നെഗറ്റീവ് കണ്ടാല്‍ അപ്പോള്‍ റിയാക്റ്റ് ചെയ്യും. ഞാന്‍ അധികം റിയാക്റ്റ് ചെയ്യാത്ത ആളാണ്. നെഗറ്റീവുകള്‍ അധികം പിടിക്കാറില്ല. പറ്റില്ലെന്നുണ്ടെങ്കില്‍ അതങ്ങ് പറഞ്ഞൂടേ. നിങ്ങളെന്തിനാണ് പറയാതിരിക്കുന്നതെന്ന് ലക്ഷ്മി ചോദിക്കാറുണ്ട്. ഞാനാണെങ്കില്‍ ആലോചിക്കട്ടെ എന്നൊക്കെ പറഞ്ഞ് ലൈറ്റായിട്ടേ പറയുള്ളൂ'', മിഥുൻ കൂട്ടിച്ചേർത്തു.
