ചിത്രത്തിന്‍റെ ഷൂട്ടിം​ഗ്  തിരുവനന്തപുരത്ത് ആരംഭിച്ചു. യൂണിവേഴ്സൽ സിനിമാസിന്‍റെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.

വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ജയസൂര്യ നായകന്‍. ചിത്രത്തിൽ നായികയായി എത്തുന്നത് മഞ്ജു വാര്യറാണ്. ഇതാദ്യമായാണ് മഞ്ജുവും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കുന്നത്.

ചിത്രത്തിന്‍റെ ഷൂട്ടിം​ഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. യൂണിവേഴ്സൽ സിനിമാസിന്‍റെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.

കൊവിഡിന് പിന്നാലെ സംസ്ഥാനത്ത് തീയേറ്ററുകൾ വീണ്ടും തുറന്നതിന് ശേഷം ആദ്യമായി തിരലശീലയിൽ എത്തിയ മലയാള ചിത്രമാണ് 'വെള്ളം'. ജയസൂര്യയും സംയുക്ത മേനോനും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തെ ഏവരും ഒരേ സ്വരത്തിലാണ് വാഴ്ത്തിയത്. 'ക്യാപ്റ്റനു'ശേഷം പ്രജേഷും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ശ്രദ്ധ നേടിയ പ്രോജക്ട് ആണ് വെള്ളം. പേര് സൂചിപ്പിക്കുന്നതുപോലെ മദ്യാസക്തിയുള്ള ഒരു മനുഷ്യന്‍റെ കഥയാണ് ചിത്രം പറയുന്നത്. മുരളി നമ്പ്യാര്‍ എന്നാണ് ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്.