ലാലേട്ടന്‍ സംവിധായകനാകുന്നത് കാലത്തിന്റെ കൈനീട്ടമാണെന്നും ശുഭവാര്‍ത്തയുടെ ഉയിര്‍പ്പാണെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.

സംവിധായകനാകുമെന്ന് അറിയിച്ച മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് നടി മഞ്ജു വാര്യര്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് മഞ്ജു ആശംസകൾ നേർന്നത്. ലാലേട്ടന്‍ സംവിധായകനാകുന്നത് കാലത്തിന്റെ കൈനീട്ടമാണെന്നും ശുഭവാര്‍ത്തയുടെ ഉയിര്‍പ്പാണെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഒടുവിൽ ആ വിസ്മയവും സംഭവിക്കുന്നു. നമ്മുടെ പ്രിയങ്കരനായ ലാലേട്ടൻ സംവിധായകനാകുന്നു. കാലത്തിന്റെ കൈനീട്ടം. ശുഭവാർത്തയുടെ ഉയിർപ്പ്. ലാലേട്ടന് ആശംസകൾ, അഭിനന്ദനങ്ങൾ....!!!

കഴിഞ്ഞ ദിവസമാണ് സംവിധായകനാവാന്‍ പോകുന്നു എന്ന് മോഹന്‍ലാല്‍ തന്റെ ബ്ലോഗിലൂടെ അറിയിച്ചത്. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. 'ബറോസ്സ്-ഗാഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍' എന്ന പേരില്‍ ജിജോ ഇംഗ്ലീഷില്‍ എഴുതിയ കഥയാണ് സിനിമയാവുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢരചനയാണ് ഇതെന്ന് മോഹന്‍ലാലിന്റെ സാക്ഷ്യം.