മഞ്ജു വാര്യരുടെ 'ഫൂട്ടേജ്' എങ്ങനെയുണ്ട്?, ആദ്യ പ്രതികരണങ്ങള്‍
നടി മഞ്‍ജു വാര്യരുടേതായി വന്ന ചിത്രം കണ്ടവരുടെ പ്രതികരണങ്ങള്‍.
നടി മഞ്‍ജു വാര്യരുടേതായി വന്ന ചിത്രമാണ് ഫൂട്ടേജ്. ഫൂട്ടേജ് ഒരു വേറിട്ട പരീക്ഷണ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയതെന്നാണ് റിപ്പോര്‍ട്ട്. അത്തരം പ്രതികരണങ്ങളാണ് ഫൂട്ടേജിന് ലഭിക്കുന്നതും. എ സര്‍ട്ടിഫിക്കേറ്റുമായി എത്തിയ ഒരു ചിത്രമായ ഫൂട്ടേജ് ആഖ്യാനത്തില്‍ ഞെട്ടിക്കുന്നു എന്നാണ് ചിത്രം കണ്ടവര്‍ എഴുതിയിരിക്കുന്നത്.
വ്യത്യസ്‍തമായ ഒരു ആഖ്യാനം ഫൂട്ടേജ് ചിത്രത്തിനുണ്ട് എന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മഞ്ജു വാര്യരുടെ ഫൂട്ടേജിന്റെ തിരക്കഥയില്‍ പാളിച്ചകളുണ്ടായിയെന്നാണ് പ്രതികരണം. മഞ്ജു വാര്യര്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയതെന്നും അഭിപ്രായങ്ങളുണ്ട്. എന്നാല്‍ മഞ്‍ജു വാര്യര്‍ക്ക് ചിത്രത്തില്‍ സ്‍ക്രീൻ ടൈം കുറവാണ് എന്നും റിപ്പോര്‍ട്ടുണ്ട്.
മഞ്ജു വാര്യര്‍ക്കൊപ്പം ഫൂട്ടേജില്‍ പ്രധാന കഥാപാത്രമായി നടൻ വിശാഖ് നായരും ഉണ്ട്. ഗായത്രി അശോകാണ് മറ്റൊരു നിര്‍ണായക കഥാപാത്രമായി ഫുട്ടേജില്‍ ഉള്ളത്. ദമ്പതിമാരെ ചുറ്റിപ്പറ്റിയാണ് ഫൂട്ടേജിന്റെ കഥ. ഇന്നോളം മലയാളത്തില്‍ പ്രദര്‍ശനത്തിയവയില്‍ ഫൂട്ടേജ് സിനിമ വേറിട്ടുനില്‍ക്കുന്നുവെന്നാണ് പ്രതികരണം.
ഷബ്‌ന മുഹമ്മദും സൈജു ശ്രീധരനും തിരക്കഥ എഴുതിയിരിക്കുന്നു. കലാസംവിധാനം അപ്പുണ്ണി സാജനാണ്. ഛായാഗ്രഹണം ഷിനോസാണ് നിര്‍വഹിച്ചിരിക്കുന്നത്. മേക്കപ്പ് റോണക്‌സ് സേവ്യര്‍ നിര്‍വഹിച്ച ചിത്രത്തിന്റെ സ്റ്റണ്ട് ഇര്‍ഫാന്‍ അമീര്‍, വിഎഫ്എക്‌സ് പ്രൊമൈസ്, മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, സൗണ്ട് ഡിസൈന്‍ നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ് ഡാന്‍ ജോസ്, പ്രൊജക്ട് ഡിസൈന്‍ സന്ദീപ് നാരായണ്‍, പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം, പ്രൊഡക്ഷൻ മാനേജർ രാഹുൽ രാജാജി, ജിതിൻ ജൂഡി, സ്റ്റിൽസ് രോഹിത് കൃഷ്‍ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രിനിഷ് പ്രഭാകരന്‍, പിആർഒ എ എസ് ദിനേശ്, ശബരി എന്നിവരും വിതരണത്തിന് എത്തിച്ചത് മാര്‍ട്ടിൻ പ്രക്കാട്ട് ഫിലിംസുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക