ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ മ​ഞ്ജു നി​ല​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ല്‍ കാ​ല്‍ ഉ​ള​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് താ​ര​ത്തി​ന് വി​ശ്ര​മം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. 

കൊ​ച്ചി: സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ടി മ​ഞ്ജു വാ​ര്യ​ര്‍​ക്ക് പ​രി​ക്ക്. മ​ഞ്ജു​വും സ​ണ്ണി​വെ​യ്‌​നും പ്ര​ധാ​ന താ​ര​ങ്ങ​ളാ​വു​ന്ന ച​തു​ര്‍​മു​ഖം എ​ന്ന ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ മ​ഞ്ജു നി​ല​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ല്‍ കാ​ല്‍ ഉ​ള​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് താ​ര​ത്തി​ന് വി​ശ്ര​മം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നും മ​റ്റ് കു​ഴ​പ്പ​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലെ​ന്നു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്.

ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ചതുര്‍മുഖം. സംവിധാനം രണ്‍ജീത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ്. 'ദി ഹിഡണ്‍ ഫേസ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് തോമസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. എഡിറ്റിംഗ് മനോജ്. സംഗീതം, സൗണ്ട് ഡിസൈന്‍ ഡോണ്‍ വിന്‍സെന്റ്.