Asianet News MalayalamAsianet News Malayalam

'കാണാൻ ആഗ്രഹിക്കുന്നവർക്കായി എല്ലായ്‍പ്പോഴും പൂക്കൾ ഉണ്ട്', ഫോട്ടോ പങ്കുവെച്ച മഞ്‍ജുവും ക്യൂട്ടെന്ന് ആരാധകര്‍

മഞ്‍ജു വാര്യര്‍ പങ്കുവെച്ച ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

Manju Warrier share her photo
Author
Kochi, First Published Jul 5, 2021, 11:39 PM IST

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് മഞ്‍ജു വാര്യര്‍. പ്രായത്തില്‍ ഒരു കാര്യവുമില്ലെന്ന് പറഞ്ഞ് ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ വൻ തിരിച്ചുവരവ് നടത്തിയ താരം. സ്വന്തം പേരില്‍ ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയ താരം. ഇപോഴിതാ ദിവസം കഴിയുന്തോറം പ്രായം കുറയുന്നതുപോലെ തോന്നിപ്പിക്കുന്ന ഒരു ഫോട്ടോ മഞ്‍ജു വാര്യര്‍ പങ്കുവെച്ചതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

മുടിയില്‍ പൂവ് വെച്ചിട്ടുള്ള ഒരു ഫോട്ടോയാണ് മഞ്‍ജു വാര്യര്‍ പങ്കുവെച്ചത്. കാണാൻ ആഗ്രഹിക്കുന്നവർക്കായി എല്ലായ്‍പ്പോഴും പൂക്കൾ ഉണ്ട് എന്നാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷനുമായി എത്തിയിരിക്കുന്നത്. മഞ്‍ജു വാര്യര്‍ വീണ്ടും ക്യൂട്ടായെന്നാണ് മിക്ക കമന്റുകളും.

മഞ്‍ജു വാര്യര്‍ മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിച്ച ദ പ്രീസ്റ്റ് അടുത്തിടെ വൻ ഹിറ്റായി മാറിയിരുന്നു.

ചതുര്‍മുഖം എന്ന സിനിമയാണ് മഞ്‍ജു വാര്യരുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios