Asianet News MalayalamAsianet News Malayalam

അസുരനിലെ നായികയെക്കുറിച്ചുള്ള വിവരങ്ങളുമായി മഞ്ജു വാര്യര്‍

തമിഴ് സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മഞ്ജു വാര്യര്‍.

 

Manju Warrier speaks about her charecter in Tamil film
Author
Kochi, First Published Oct 1, 2019, 1:28 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യര്‍ തമിഴകത്തേയ്‍ക്ക് എത്തുകയാണ്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. അസുരൻ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ധനുഷ് ആണ് നായകൻ. ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പറയുകയാണ് മഞ്ജു വാര്യര്‍ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍.

ആവേശവും ഉത്കണ്ഠയും സന്തോഷവും ഒക്കെയുണ്ട്. പച്ചൈയമ്മാള്‍ എന്ന കഥാപാത്രം കരുത്തുറ്റതാണ്. ശിവസാമിയുടെ ഭാര്യയും മൂന്ന് മക്കളുടെ അമ്മയുമാണ്. കുടുംബത്തിന്റെ നെടുംതൂണാണ്. തമിഴ്‍നാട്ടിലെ അടിച്ചമര്‍ത്തപ്പെടുന്ന സമൂഹത്തിന്റെ പ്രതിനിധികളാണ് അവര്‍. മലയാളത്തില്‍ ഇത്തരത്തില്‍ ഒരു കഥാപാത്രം ഞാൻ ചെയ്‍തിട്ടില്ല. തമിഴകത്തിലെ സിനിമ അഭിനയം എനിക്ക് പുതുമയുള്ളതാണ്. സ്‍നേഹവും കരുതലും നല്‍കിയ ടീം അംഗങ്ങളോട് നന്ദി- മഞ്ജു വാര്യര്‍ പറയുന്നു.  തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത്.

Follow Us:
Download App:
  • android
  • ios