മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ ലോഹിതദാസ് വിടപറഞ്ഞിട്ട് പത്ത് വര്‍ഷമാകുന്നു. ലോഹിതദാസിന്റെ തിരക്കഥയിലൊരുങ്ങിയ കഥാപാത്രങ്ങള്‍ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നുണ്ട്. ഒട്ടനവധി ചിത്രങ്ങളും. ലോഹിതദാസിന്റെ രചനയിലെ കരുത്തുറ്റ കഥാപാത്രമായി എത്തിയ താരമാണ് മഞ്ജു വാര്യരും. ലോഹിതദാസിന്റെ ഓര്‍മ്മകള്‍ പങ്കുവയ്‍ക്കുകയാണ് മഞ്ജു വാര്യര്‍.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

ലോഹി സാർ യാത്ര പറഞ്ഞു പോയെന്ന് മനസ്സ് ഇന്നും സമ്മതിച്ചു തന്നിട്ടില്ല. ചിലരങ്ങനെയാണ്. ഓർമയാകുമ്പോഴും അരികിലുണ്ടാകും. പറഞ്ഞു തരാനൊരു കഥയുമായി ലോഹി സാർ തൊട്ടപ്പുറത്ത് തന്നെയുണ്ടെന്നാണ് എപ്പോഴും തോന്നുക. 'സല്ലാപം ' തൊട്ടുളള നിമിഷങ്ങൾ മനസിലേക്ക് ഇപ്പോൾ വീണ്ടുമെത്തുന്നു. കഥകളുടെ രാജാവിന്റെ സ്മരണകൾക്ക് പ്രണാമം....