Asianet News MalayalamAsianet News Malayalam

'മനസില്‍ നിന്ന് മായില്ല ഇത്'; 'ഉള്ളൊഴുക്കി'ന് പ്രശംസയുമായി താരങ്ങള്‍

ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിം

manju warrier tovino thomas and basil joseph congratulates ullozhukku movie team
Author
First Published Jun 26, 2024, 4:13 PM IST

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉര്‍വശി- പാര്‍വതി ചിത്രം ഉള്ളൊഴുക്കിനെ പ്രശംസിച്ച് താരങ്ങള്‍. ടോവിനോ തോമസ്‌, മഞ്ജു വാര്യര്‍, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് ഉള്ളൊഴുക്ക് കണ്ട് ഇന്‍സ്റ്റാഗ്രാമിലൂടെ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. "ഏറ്റവും പ്രിയപ്പെട്ട രണ്ടുപേരെ സ്ക്രീനില്‍ കണ്ടതില്‍ ഏറെ സന്തോഷം, വികാരങ്ങളുടെ ഈ 'ഉള്ളൊഴുക്ക്' ഏറെ നാള്‍ മനസ്സില്‍ നില്‍ക്കും" എന്ന് മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. "വളരെ ആഴമുള്ളതും ഗ്രിപ്പിംഗും ആണ് ഉള്ളൊഴുക്ക്" എന്നു പറഞ്ഞ ബേസില്‍ പാര്‍വതി, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, തുടങ്ങിയവരെയും, പ്രത്യേകിച്ച് ഉര്‍വശിയെയും പ്രശംസിക്കാന്‍ മറന്നില്ല.

സംവിധായകനും ടീമിനും അഭിനന്ദനങ്ങളും അദ്ദേഹം അര്‍പ്പിച്ചു. "ഉഗ്രന്‍ സിനിമ, അതിഗംഭീര രചനയും മേക്കിംഗും പ്രകടനങ്ങളും" എന്നാണ് ടൊവിനോ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ രേഖപ്പെടുത്തിയത്. നേരത്തെ മന്ത്രി ആര്‍ ബിന്ദു അടക്കം സമൂഹത്തിലെ പല പ്രമുഖരും ഉള്ളൊഴുക്കിനെ അഭിനന്ദിച്ച് മുന്നോട്ടു വന്നിരുന്നു. മികച്ച പ്രേക്ഷകാഭിപ്രായത്തോടെ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ് ചിത്രം.

അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി ആന്‍ഡ് സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ടെഹ്‍രാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വ്വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്. 

ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, വിഷ്വല്‍ പ്രൊമോഷന്‍സ്: അപ്പു എന്‍ ഭട്ടതിരി, പിആര്‍ഒ: ആതിര ദിൽജിത്ത്.

ALSO READ : ഇന്ദ്രന്‍സിനൊപ്പം മുരളി ​ഗോപിയും; റിലീസിന് ഒരുങ്ങി 'കനകരാജ്യം'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios