മഞ്‍ജു വാര്യരെ ആ സിനിമയില്‍ സഹോദരൻ മധു അന്ന് ട്രോളിയപ്പോള്‍.

വലിയ ഹൈപ്പോടെ എത്തിയ ഒരു ചിത്രമായിരുന്നു ഒടിയൻ. ഒടിയനില്‍ മോഹൻലാല്‍ നായകനായപ്പോള്‍ നായികാ കഥാപാത്രമായത് മഞ്‍ജു വാര്യരായിരുന്നു. റിലീസിന് ഒടിയന്റെ ഒരു ട്രോള്‍ ചിത്രം കണ്ടവര്‍ പ്രചരിപ്പിച്ചിരുന്നു. അതേ ട്രോള്‍ മഞ്‍ജുവിന്റെ മറ്റൊരു സിനിമയിലും പിന്നീട് ഉപയോഗിച്ചപ്പോള്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചു എന്ന് അറിയുന്നത് ഇപ്പോഴും ഒരു കൌതുകമായിരിക്കും.

മോഹൻലാലിന്റെ ഒടിയനിലെ ഗൌരവതരമായ ഒരു രംഗത്തിലായിരുന്നു ട്രോളിന് കാരണമായ ആ മഞ്‍ജു വാര്യര്‍ സംഭാഷണം. മാണിക്കന് കഞ്ഞിയെടുക്കട്ടേ എന്നായിരുന്നു സംഭാഷണം. സ്വാഭാവിമായുള്ള ഒന്നായിരുന്നു അത്. എന്നാല്‍ ആ സംഭാഷണം ട്രോളായി മാറുകയും ഫോട്ടോകള്‍ അടക്കം ഒടിയനിലേതായി പ്രചരിക്കുകയും ചെയ്‍തു.

ഒടിയൻ പുറത്തിറങ്ങിയത് 2018ല്‍. 2022ല്‍ മഞ്‍ജു വാര്യര്‍ നായികയായെത്തിയ ചിത്രം ലളിതം സുന്ദരത്തിലും അതേ ഡയലോഗ് സമര്‍ഥമായി ഉപയോഗിച്ചു. കഞ്ഞിയേടുക്കട്ടേയെന്ന് മഞ്‍ജു വാര്യരോട് ചോദിക്കുന്ന രംഗമാണ് ലളിതം സുന്ദരത്തില്‍ രസകരമായി ഉള്‍പ്പെടുത്തിയത്. ലളിതം സുന്ദരം എന്ന ചിത്രം സംവിധാനം ചെയ്‍തതാകട്ടെ നടനും മഞ്‍ജു വാര്യരുടെ സഹോദരനുമായ മധു വാര്യരാണ് എന്നതാണ് മറ്റൊരു കൌതുകം.

സംവിധായകനായി മധു വാര്യരുടെ അരങ്ങേറ്റ ചിത്രമായിരുന്നു ലളിതം സുന്ദരം. ആനി മേരി ദാസ് എന്ന കഥാപാത്രമായിട്ടായിരുന്നു നായിക മഞ്‍ജു വാര്യര്‍ ലളിതം സുന്ദരത്തില്‍ എത്തിയത്. ബിജു മേനോൻ നായക കഥാപാത്രമായും ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ അനു മോഹൻ, സൈജു കുറുപ്പ്, വിനോദ് തോമസ്, മധു വാര്യര്‍, സുധീഷ്, രഘുനാഥ് പലേരി, അഞ്‍ജന അപ്പുക്കുട്ടൻ, നന്ദു, അശ്വിൻ വാര്യര്‍, അംബിക മോഹൻ, ആശാ അരവിന്ദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി. തിരക്കഥ എഴുതിയത് പ്രമോദ് മോഹനായിരുന്നു.

Read More: സീരിയല്‍ കില്ലറാ'കാൻ തയ്യാറാകാതിരുന്ന മോഹൻലാല്‍, ഇതോ കാരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക