വീട്ടില്‍ ക്വാറന്റൈനില്‍, ജന്മദിനം ആഘോഷിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാവന.  ഭാവനയ്‍ക്ക് ആശംസകളുമായി നടി മഞ്‍ജു വാര്യര്‍ രംഗത്ത് എത്തി.

ഭാവന കഴിഞ്ഞ 26നായിരുന്നു കേരളത്തില്‍ എത്തിയത്. മുത്തങ്ങ വഴിയാണ് ഭാവന ബംഗലൂരുവില്‍ നിന്ന് കേരളത്തില്‍ എത്തിയത്. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയതുകൊണ്ട് ഭാവനയ്‍ക്ക് ക്വാറന്റൈനില്‍ കഴിയേണ്ടിവന്നത്.  ജന്മദിനത്തില്‍ ഭാവനയ്‍ക്ക് ആശംസകളുമായി സുഹൃത്തുക്കള്‍ രംഗത്ത് എത്തി. ഞാൻ നിന്നെ ഒരുപാട് സ്‍നേഹിക്കുന്നു എന്നും എപ്പോഴും എന്നാണ് മഞ്‍ജു വാര്യര്‍ എഴുതിയത്. മൃദുല മുരളി, ശില്‍പബാല തുടങ്ങിയവരൊക്കെ ഭാവനയ്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.