മഞ്‍ജു വാര്യരുടെ ആരാധികയുടെ പ്രതികരണം.
നടി മഞ്‍ജു വാര്യരെ ആരാധിക കടന്നുപിടിച്ച് ചുംബിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്‍തിരുന്നു. മാര്‍ച്ച് 15 ന് നടന്ന ഒരു ജ്വല്ലറി ഉദ്ഘാടനം ആയിരുന്നു വേദി. പാലക്കാട് ആയിരുന്നു സ്ഥലം. ഉദ്ഘാടനത്തിന് എത്തുന്ന ജനങ്ങളുമായി മഞ്ജു വാര്യര്‍ക്ക് സംവദിക്കാന്‍ ഒരു സ്റ്റേജ് പുറത്ത് ഒരുക്കിയിരുന്നു. ഇവിടെ നില്‍ക്കുമ്പോഴാണ് ഒരു ആരാധിക വേദിയിലേക്ക് കയറി വന്നത് മഞ്ജു വാര്യരെ ബലമായി ചുംബിച്ചത്. സുരക്ഷയ്ക്ക് ചുമതലയുള്ളവര്‍ അടക്കം ചുറ്റുമുള്ളവര്‍ ഒരു നിമിഷം സ്‍തബ്‍ധരായി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ അവര്‍ വേദിയില്‍ നിന്ന് ആരാധികയെ മാറ്റുകയും ചെയ്യുന്നു. ഇത് ശരിയായ പെരുമാറ്റമല്ലെന്ന് സൂചിപ്പിച്ച് അവതാരക സംസാരിക്കുന്നതും ഒപ്പം കാണാം. സംഭവത്തില്‍ കുറിപ്പുമായി എത്തിയിരിക്കുകയാണ് ആരാധിക.
ആരാധികയുടെ കുറിപ്പ്
കുട്ടിക്കാലലം മുതൽ ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള ചേച്ചിയാണ്. അപ്പൊ മുതൽ മനസ്സിൽ ഉള്ളതാണ് ഒന്ന് നേരിൽകാണാൻ. ആ ഇഷ്‍ടവും വളരുന്നതിനു അനുസരിച് ഒരുപാട് വലുത് ആയിരിന്നു. എന്റെ സുഹൃത്തുക്കള്‍,ബന്ധുക്കള്‍ കൂടെ ജോലി ചെയ്യുന്നവർ അവരോടെക്ക് പറയും ഞാൻ മഞ്ജു ചേച്ചിയെ നേരിട്ട് കാണണം കണ്ടാൽ കെട്ടിപിടിച്ചു ഉമ്മ കൊടുക്കണം എന്നൊക്കെ. അന്ന് നടക്കില്ല എന്ന് അറിയാം എന്നാലും അത്രമേൽ ഇഷ്ട്ടം ഉള്ളത് കൊണ്ട് പറയുന്നതാണ് പക്ഷെ അത് ജീവിതത്തില്‍ സത്യം ആയപ്പോൾ ഞാൻ പോലും അറിയാതെ എന്റെ മനസ്സിലെ ആഗ്രഹം അത് കണ്ണുനീരായി ഞാൻ മനസ്സിൽ ആഗ്രഗിച്ചത് എന്റെ മുന്നിൽ വന്നപ്പോൾ അറിയാതെ.. സംഭവിച്ചു പോയതാണ്... സ്‍നേഹം മഞ്ജുച്ചേച്ചി.
മഞ്‍ജുവിന്റെ മറുപടി
മഞ്‍ജു വാര്യരും യുവതിയുടെ കുറിപ്പിന് മറുപടിയായി എത്തി. ഒരുപാട് സ്‍നേഹം, നന്ദി എന്നായിരുന്നു മഞ്‍ജു വാര്യരുടെ മറുപടി.
എമ്പുരാന് ശേഷം മഞ്ജു വാര്യരുടേതായി സിനിമകളൊന്നും തിയറ്ററുകളില്‍ എത്തിയിട്ടില്ല. ചിത്രത്തില്‍ പ്രിയദര്‍ശിനി രാംദാസ് എന്ന ശക്തമായ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആയിരുന്നു എമ്പുരാന്‍റെ റിലീസ്. കഴിഞ്ഞ വര്‍ഷം തന്നെ ഒരു ശ്രദ്ധേയ ഷോര്‍ട്ട് ഫിലിമിലും മഞ്ജു വാര്യര്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് രഞ്ജിത്ത് സംവിധാനം ചെയ്ത ആരോ എന്ന ഷോര്‍ട്ട് ഫിലിം ആയിരുന്നു ഇത്.
