കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലില്‍ നിന്നും പോയ യുവാക്കളുടെ സംഘത്തിന്‍റെ 2006ലെ അനുഭവമാണ് ചിത്രം പറയുന്നത്. 

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം വന്‍ ഹിറ്റിലേക്ക് നീങ്ങുകയാണ്. യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച് സംവിധായകന്‍ ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ അടുത്ത നൂറുകോടി ചിത്രം എന്ന സംസാരം ട്രേഡ് അനലിസ്റ്റുകള്‍ക്കിടയില്‍ സജീവമാണ്. ചിത്രം 50 കോടിയിലേക്ക് കുതിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിലെ സര്‍പ്രൈസുകള്‍ അണിയറക്കാര്‍ തന്നെ പലയിടത്തും വെളിപ്പെടുത്തുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. 

കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലില്‍ നിന്നും പോയ യുവാക്കളുടെ സംഘത്തിന്‍റെ 2006ലെ അനുഭവമാണ് ചിത്രം പറയുന്നത്. ഇപ്പോള്‍ ഒരു യൂട്യൂബ് അഭിമുഖത്തില്‍ യഥാര്‍ത്ഥ ഗുണകേവിലും ചിത്രത്തിന്‍റെ ചിലഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ചിദംബരം. 

വളരെ പഴക്കമുള്ള ഗുണകേവ് പോലുള്ള ഒരു സ്ഥലത്തെക്കുറിച്ച് സിനിമ ചെയ്യുമ്പോള്‍ അവിടെ ഷൂട്ട് ചെയ്യാതിരിക്കുന്നത് മോശമല്ലെ. വളരെക്കുറച്ച് സമയം മാത്രമാണ് അവിടെ ഷൂട്ട് ചെയ്യാന്‍ സമയം കിട്ടിയത്. അവിടെ വച്ച് ശ്രീനാഥ് ഭാസിയുടെ സ്വപ്നം കാണുന്ന സീന്‍ എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അന്ന് അത് സ്ക്രിപ്റ്റില്‍ ഇല്ലായിരുന്നു. 

പിന്നീട് മൊത്തം രക്തത്തില്‍ കുളിച്ച മേക്കപ്പ് വേണം എന്നാണ് തോന്നിയത്. എന്നാല്‍ ഒരു മണിക്കൂര്‍ സമയം വേണമെന്നാണ് മേയ്ക്കപ്പ് ടീം പറഞ്ഞത് അത്ര സമയം ഇല്ലായിരുന്നു. അതോടെ എന്ത് കോസ്റ്റ്യൂം എന്ന ചോദ്യവും ഉയര്‍ന്നു. അപ്പോഴാണ് പൂര്‍ണ്ണ നഗ്നനായി അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഭാസി എന്തിനും തയ്യാറായിരുന്നു - ചിദംബരം അഭിമുഖത്തില്‍ പറഞ്ഞു. 

ചിത്രത്തില്‍ കാണിക്കുന്ന കുരങ്ങിന്‍റെ തലയോട്ടി അടക്കം അവിടെ നിന്നാണ് കിട്ടിയത് എന്ന് ചിദംബരം പറയുന്നു. നാല് കോടിയോളം ചിലവാക്കിയാണ് അജയന്‍ ചാലിശ്ശേരി സെറ്റ് ഒരുക്കിയത്. ഗുണകേവിന്‍റെ സെറ്റ് ഇത്രയും ഗംഭീരമാകും എന്ന് ഞാന്‍ പ്രതീക്ഷിച്ചില്ലെന്നും. ഗുണകേവിന്‍റെ ഒരു ഭാഗം തന്നെ അജയന്‍ ചാലിശ്ശേരി എറണാകുളത്ത് ഉണ്ടാക്കിയെന്നും. യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്സ് സെറ്റ് കണ്ടപ്പോള്‍ അതിലെ ചിലര്‍ ട്രോമയിലായി എന്നും ചിദംബരം പറയുന്നു. 

മലയാള സിനിമയ്ക്ക് എന്ത് 'തിങ്കളാഴ്ച' വീഴ്ച: 'പ്രേമയുഗം ബോയ്സ്' ബോക്സോഫീസ് തകര്‍ക്കുകയാണ്.!

നിലപാട് പറഞ്ഞ് ദിലീപ്; കടുത്ത തീരുമാനം ഉപേക്ഷിച്ച് തീയറ്ററുടകള്‍; മലയാള ചിത്രങ്ങളുടെ 'നല്ലകാലം' തുടരും.!