ആരായിരിക്കും ഒന്നാമൻ എന്നതിന്റെ സൂചനകള്‍.
മഞ്ഞുമ്മല്‍ ബോയ്‍സ്, പ്രേമലു, ഭ്രമയുഗം സിനിമകള്‍ മലയാളി പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ്. സമീപകാലത്തെങ്ങും ഇല്ലാത്ത വിധം മൂന്ന് സിനിമകള്‍ ഒരേ സമയം വൻ ഹിറ്റാകുയും നിറഞ്ഞ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു എന്നത് അഭിമാനിക്കാൻ പോന്നതാണ്. മഞ്ഞുമ്മല്‍ ബോയ്‍സിന് ഇന്നലെ 169800 ടിക്കറ്റുകള്‍ വിറ്റഴിക്കാനായി എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ബുക്ക് മൈ ഷോയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൂന്നാമാഴ്‍ചയിലും ലോകമെമ്പാടുമായി എഴുന്നൂറില്‍ അധികം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രേമലുവും വൻ കുതിപ്പാണ് ടിക്കറ്റ് വില്‍പനയില്‍ നടത്തിയിരിക്കുന്നത്. ഇന്നലെ മാത്രം ആകെ 89460 ടിക്കറ്റുകളാണ് പ്രേമലുവിന്റേതായി വിറ്റഴിക്കപ്പെട്ടത്. ഇനിയും ഒരുപാട് ദൂരം പ്രേമലു സിനിമ മുന്നേറും എന്ന് തെളിയിക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. ഭ്രമയുഗത്തിന് ഇന്നലെ വിറ്റഴിക്കാനായത് 48.34 കോടി രൂപയാണ്.
പ്രേമലു നേരത്തെ ആഗോളതലത്തില്‍ 50 കോടി ക്ലബില്‍ എത്തിയിരുന്നു. മമ്മൂട്ടിയുടെ ഭ്രമയുഗമാകട്ടെ വൈകാതെ 50 കോടിയില്‍ അധികം നേടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മഞ്ഞുമ്മല്‍ ബോയ്‍സിന്റെ കുതിപ്പ് മമ്മൂട്ടി ചിത്രത്തിന് തെല്ലൊന്ന് പ്രതിസന്ധിയായിട്ടുണ്ട്. പ്രതീക്ഷിച്ചതിനപ്പുറമുള്ള സ്വീകരണമാണ് ചിദംബരത്തിന്റെ സംവിധാനത്തിലുള്ള മഞ്ഞുമ്മല്‍ ബോയ്‍സ് നേടുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
യഥാര്‍ഥ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മിച്ചിട്ടുള്ള സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. സൌഹൃദത്തിന് പ്രാധാന്യമുള്ളതാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. മലയാളത്തില്‍ മികച്ച ഒരു സര്‍വൈവല്‍ ചിത്രം എന്ന നിലയിലാണ് മഞ്ഞുമ്മല്‍ ബോയ്‍സ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നു ശ്വാസമടക്കി കാണേണ്ട ഒരു മലയാള സിനിമ എന്ന് പ്രതികരണങ്ങള്‍ നേടുന്ന മഞ്ഞുമ്മല്‍ ബോയ്‍സില്‍ ചിദംബരത്തിന്റെ സംവിധാനത്തില്‍ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായിരിക്കുന്നത്.
മല്ലയുദ്ധത്തില്‍ തകര്‍ത്താടി മോഹൻലാല്‍, പ്രിയദര്‍ശൻ സിനിമയ്‍ക്ക് സംഭവിച്ചതെന്ത്?
