നാഗാര്‍ജുന നായകനാകുന്ന പുതിയ സിനിമയാണ് മൻമധുഡു 2. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. രാഹുല്‍ രവിന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നാഗാര്‍ജുനയുടെ മരുമകള്‍ കൂടിയായ സാമന്തയും അഭിനയിക്കുന്നുണ്ടെന്നതാണ് പുതിയ വാര്‍ത്ത. വളരെ പ്രധാന്യമുള്ള അതിഥി വേഷമായിരിക്കും ചിത്രത്തില്‍ സാമന്തയുടേത്. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാനാകില്ലെന്ന് സാമന്ത വ്യക്തമാക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

അമല അക്കിനേനി ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് അടിച്ചായിരുന്നു മൻമധുഡു 2വിന്റെ ചിത്രീകരണം തുടങ്ങിയത്. നാഗ ചൈതന്യയാണ് ക്യാമറ സ്വിച്ച് ഓണ്‍ ചെയ്‍തതത്. ഹൈദരബാദാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. രാകുല്‍ പ്രീത് ആണ് ചിത്രത്തില്‍ നാഗാര്‍ജുനയുടെ നായികയാകുന്നത്. ലക്ഷ്‍മിയും ഒരു പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തുന്നു. മൻമധുഡു എന്ന ചിത്രത്തിലും നാഗാര്‍ജുനയായിരുന്നു നായകൻ.