സർജാനോ ഖാലിദ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ലയാള സിനിമയിലെ അതുല്യ കലാകാരന്മാരായ മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി(കുഞ്ഞാറ്റ) സിനിമയിലേക്ക്. സിനിമയുടെ ടൈറ്റിൽ ഇന്ന് പ്രഖ്യാപിച്ചു. 'സുന്ദരിയായവൾ സ്റ്റെല്ല' എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റിൽ റോളിലാണ് തേജാലക്ഷ്മി എത്തുന്നത്. സർജാനോ ഖാലിദ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബിനു പീറ്റർ ആണ് സുന്ദരിയായവൾ സ്റ്റെല്ലയുടെ കഥയും സംവിധാനവും നിർവഹിക്കുന്നത്. ഇക്ക പ്രോഡക്ഷൻസിന്‍റെ ബാനറിൽ മുഹമ്മദ് സാലിയാണ് നിർമാണം. ലൈൻ പ്രൊഡ്യൂസർ: അലക്സ് ഇ. കുര്യൻ, ഛായാഗ്രഹണം: അനുരുദ്ധ് അനീഷ്, സംഗീതം: ശ്രീനാഥ് ശിവശങ്കരൻ, എഡിറ്റിങ്: സാഗർ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ഇഖ്ബാൽ പാനായികുളം, ആർട്ട്: സജീഷ് താമരശേരി, മേക്കപ്പ്: ലിബിൻ മോഹനൻ, കോസ്റ്റ്യൂം: സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, ഡിസൈൻസ്: കോളിൻസ് ലിയോഫിൽ, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഉർവശിയാണ് കുഞ്ഞാറ്റ സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുന്നുവെന്ന് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത് "ഒരുപാട് ഓഫറുകൾ വരുന്നുണ്ട്. മിക്കവാറും ഈ വർഷം തന്നെ ഉണ്ടാകും. അത് മലയാള സിനിമയും ആയിരിക്കും. പഠിത്തം കഴിഞ്ഞു. അത്യാവശ്യം ജോലി ചെയ്തു. എന്നിട്ടാണ് ഞാൻ ഒരു വർഷം ട്രൈ ചെയ്ത് നോക്കട്ടമ്മ ശരിയാവുന്നില്ലെങ്കിൽ ഞാൻ വീണ്ടും ജോലിക്ക് കയറിക്കോളാം എന്നാണ് അവൾ പറഞ്ഞത്", എന്നാണ് ഉർവശി അന്ന് പറഞ്ഞത്. 

നേരത്തെ ഒരഭിമുഖത്തിൽ കുഞ്ഞാറ്റ സിനിമയിലേക്ക് വരുന്നുണ്ടെന്ന് മനോജ് കെ ജയനും പറഞ്ഞിരുന്നു. മനോജ് കെ ജയന്‍റെയും ഉര്‍വശിയുടെ മകളാണ് തേജ. 2000ത്തിൽ ആയിരുന്നു ഇവരുടെ വിവാഹം. പിന്നീട് 2008ൽ ഇരുവരും വേർപിരിയുകയും ചെയ്തു.

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്