വിവാഹ വാര്‍ഷികം ആഘോഷിച്ച് നടൻ മനോജ് കെ ജയൻ. മനോജ് കെ ജയന്റെ പത്താം വിവാഹ വാര്‍ഷികമാണ് ഇന്ന്. ആശയാണ് മനോജ് കെ ജയന്റെ ഭാര്യ. ആശയെ തന്നോട് ചേര്‍ത്തുവെച്ചതിന് ദൈവത്തിന് നന്ദിയെന്നാണ് മനോജ് കെ ജയൻ പറയുന്നത്. ഭാര്യക്കൊപ്പമുള്ള ഫോട്ടോയും മനോജ് കെ ജയൻ ഷെയര്‍ ചെയ്‍തിരിക്കുന്നു. ആഘോഷമില്ല, പകരം പ്രാര്‍ഥന മാത്രമെന്നും മനോജ് കെ ജയൻ പറയുന്നു.

ഇന്ന് ഞങ്ങളുടെ  പത്താം വിവാഹ വാർഷികം. എനിക്കേറ്റവും പ്രിയപ്പെട്ട  എന്റെ ആശയെ എന്നോട് ചേർത്തു വച്ച, ദൈവത്തിന്, ഒരു കോടി പ്രണാമം. നന്ദിയെന്നും മനോജ് കെ ജയൻ പറയുന്നു.  ഒരിടവേള കഴിഞ്ഞ് അഭിനയ രംഗത്തേയ്‍ക്ക് തിരിച്ചെത്തുകയാണ് മനോജ് കെ ജയൻ. വിവാഹ വാര്‍ഷികത്തില്‍ ഭാര്യ ആശയ്ക്കൊപ്പമുള്ള ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട് മനോജ് കെ ജയൻ. ആഘോഷമില്ല, പകരം പ്രാര്‍ഥനമാണ് മാത്രമാണെന്നും മനോജ് കെ ജയൻ പറയുന്നു.

സർഗത്തിലെ  കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രമാണ് മനോജ് കെ ജയന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.

മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മനോജ് കെ ജയൻ സ്വന്തമാക്കിയിട്ടുണ്ട്.