Asianet News MalayalamAsianet News Malayalam

അവര്‍ എവിടേയ്‍ക്കാണ് പോകുന്നത്?, ഉത്തരം തേടി മിസ്റ്ററി ത്രില്ലര്‍ ചിത്രം അദൃശ്യൻ

സമൂഹത്തില്‍ നിന്ന് പലപ്പോഴായി കാണാതാകുന്നവരെയും മരണത്തിനപ്പുറം മനുഷ്യശരീരത്തിന്റെ വിലയെന്തെന്ന ചോദ്യവുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

Manoj K Vargese film Adrisyan title poster
Author
Kochi, First Published Jun 24, 2020, 3:34 PM IST

വിഖ്യാത ചിത്രകാരനും സംവിധായകനുമായ എം എഫ് ഹുസൈന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച മനോജ് കെ വര്‍ഗ്ഗീസ് സ്വതന്ത്രസംവിധായകനാകുന്നു. അദൃശ്യൻ എന്ന മലയാള ചിത്രമാണ് മനോജ് കെ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്നത്. ജെസ് ജിത്തിന്റെ കഥയ്‍ക്ക് തിരക്കഥയും രചിക്കുന്നത് മനോജ് തന്നെയാണ്. ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രം. അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സിനിമയുടെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രകാശനം ചെയ്‍തു.

മരണത്തിനപ്പുറം മനുഷ്യശരീരത്തിന്റെ വിലയെന്തെന്ന ചോദ്യവും, സമൂഹത്തില്‍ നിന്ന് പലപ്പോഴായി അപ്രത്യക്ഷകരാകുന്ന വ്യക്തികളും, അവരുടെ അസാന്നിദ്ധ്യവും ആ വ്യക്തികളുടെ കുടുംബങ്ങളിലും, ഉറ്റവരിലും, സമൂഹത്തിലുമുണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് വ്യത്യസ്‍തമായ ആഖ്യാന അവതരണരീതിയില്‍ ചിത്രം ചര്‍ച്ച ചെയ്യുന്നത്. ലെസ്‍സി ഫിലിംസ് ഓസ്‍ട്രേലിയയുമായി സഹകരിച്ച് ഗുഡ്‍ഡെ മൂവീസിന്റെ ബാനറില്‍ എ എം ശ്രീലാല്‍ പ്രകാശം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദക്ഷിണേന്ത്യൻ സിനിമ രംഗത്തെ മുഖ്യാധാര അഭിനേതാക്കളും പുതുമുഖ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തും. സ്‍പൈഡര്‍മാൻ- 2, കരാട്ടെ കിഡ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങള്‍ക്കും, ബാഹുബലി, പത്മാവത്, ബാജിറാവോ മസ്‍താനി, ഉറി- ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് തുടങ്ങിയ ഹിന്ദി ചിത്രങ്ങള്‍ ഉള്‍പ്പടെ മുന്നൂറിലധികം വിവിധ ഭാഷാ ചിത്രങ്ങളുടെ ഭാഗമാകുകയും രണ്ട് തവണ ദേശീയ പുരസ്‍കാരം നേടുകയും ചെയ്‍ത ജസ്റ്റിൻ ജോസാണ് അദൃശ്യന്റെ ഡയറടക്ടര്‍ ഓഫ് ഓഡിയോഗ്രഫി. രാജീവ് വിജയ് ആണ്  ഛായാഗ്രാഹണം.

Follow Us:
Download App:
  • android
  • ios