Asianet News MalayalamAsianet News Malayalam

'ലിയോ' വിജയാഘോഷ വേദിയിലെ മന്‍സൂറിന്‍റെ വാക്കുകള്‍ക്കും വിമര്‍ശനം, മഡോണയുടെ പ്രതികരണം ചര്‍ച്ചയാവുന്നു

പുതിയ വിവാദം വന്നതിന് പിന്നാലെ ലിയോ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള വീഡിയോയും വൈറല്‍ ആയിട്ടുണ്ട്

mansoor ali khan words about trisha and madonna sebastian in leo success meet got criticized video nsn
Author
First Published Nov 19, 2023, 6:11 PM IST

തൃഷയെക്കുറിച്ച് മന്‍സൂര്‍ അലി ഖാന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായതിനിടെ നടന്‍റെ മറ്റൊരു പരാമര്‍ശവും ചര്‍ച്ചയാവുന്നു. ലിയോയുടെ വിജയാഘോഷ വേദിയില്‍ നിന്നുള്ളതാണ് അത്. ചിത്രത്തില്‍ സഹതാരങ്ങളായി അഭിനയിച്ച മൂന്ന് പേരെക്കുറിച്ചായിരുന്നു മന്‍സൂറിന്‍റെ വാക്കുകള്‍. അര്‍ജുന്‍, തൃഷ, മഡോണ എന്നിവരെക്കുറിച്ചാണ് നടന്‍ പറഞ്ഞത്. അര്‍ജുന്‍റെ ആക്ഷന്‍ രംഗങ്ങളിലെ പ്രാഗത്ഭ്യത്തെക്കുറിച്ച് പുകഴ്ത്തി സംസാരിച്ച മന്‍സൂര്‍ തൃഷയെക്കുറിച്ചും മഡോണയെക്കുറിച്ചും സംസാരിച്ചതില്‍ സ്ത്രീവിരുദ്ധതയുണ്ടെന്നാണ് ആരോപണം.

മന്‍സൂറിന്‍റെ വാക്കുകള്‍ ഇങ്ങനെ- "ആക്ഷന്‍ കിംഗ് അര്‍ജുന്‍. അദ്ദേഹത്തിനൊപ്പം ഫൈറ്റ് സീന്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതി. പക്ഷേ അത്തരം ഒരു സീന്‍ പോലും ലിയോയില്‍ ഉണ്ടായില്ല. ആക്ഷന്‍ കിംഗിന്‍റെ കൈ ഇരുമ്പ് മാതിരി ഇരിക്കും. കുറേ സിനിമകളില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ആക്ഷന്‍ ചെയ്താല്‍ 8- 10 ദിവസം എനിക്ക് ശരീരവേദന ആയിരിക്കും. പിന്നെ തൃഷ മാഡം. കൂടെ അഭിനയിക്കാനേ സാധിച്ചില്ല. ലോകേഷ് കനകരാജ് പടമല്ലേ, അടിയും ഇടിയുമൊക്കെയുള്ള പടമല്ലേ. പക്ഷേ അവര്‍ തൃഷയെ ഫ്ലൈറ്റില്‍ കൊണ്ടുവന്ന് ഫ്ലൈറ്റില്‍ കയറ്റിവിട്ടു. അതോ കിട്ടിയില്ല, ശരി. മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി. മഡോണ സെറ്റില്‍ വന്നപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. ജോളിയായി കഴിയാമല്ലോ എന്ന് തോന്നി. പക്ഷേ അത് പെങ്ങള്‍ കഥാപാത്രം ആയിരുന്നു", മന്‍സൂര്‍ പറഞ്ഞു.

 

പുതിയ വിവാദം വന്നതിന് പിന്നാലെ ലിയോ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള വീഡിയോയും വൈറല്‍ ആയിട്ടുണ്ട്. തന്നെക്കുറിച്ച് മന്‍സൂര്‍ സംസാരിക്കുന്ന സമയത്തുള്ള മഡോണയുടെ ഭാവമാറ്റത്തെക്കുറിച്ചുള്ള കമന്‍റുകളും ഈ വീഡിയോയ്ക്കൊപ്പം വരുന്നുണ്ട്. മന്‍സൂറിന്‍റെ വാക്കുകളോടുള്ള അതൃപ്തിയും വിയോജിപ്പും മഡോണയുടെ മുഖത്ത് പ്രകടമാണെന്നാണ് എക്സില്‍ വരുന്ന പല കമന്‍റുകളും.

ALSO READ : പൊട്ടിച്ചിരിക്കാന്‍ ആ പ്രിയദര്‍ശന്‍ ചിത്രം; പക്ഷേ വിരാട് കോലിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ മറ്റൊന്ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios