ഏറെ ചർച്ചയായ മരട് ഫ്ലാറ്റ് വിഷയം സിനിമയാകുന്നു. 'മരട് 357' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണൻ താമരക്കുളമാണ്. അനൂപ് മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് തുടക്കമായി. 

മരട് ഫ്ലാറ്റ് ഒഴിപ്പിക്കലും മറ്റുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. ബിൽഡിങ് മാഫിയയുടെയും ഇതിനൊക്കെ ഒത്താശ ചെയ്തുകൊടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും കഥയാണ് ചിത്രം പറയുന്നത്. ധര്‍മജന്‍,സാജില്‍ സുദര്‍ശന്‍ , രമേശ് പിഷാരടി, കൈലാഷ്, ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് ,അഞ്ജലി, തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. 

കൈതപ്രം, മുരുകൻ കാട്ടാക്കട എന്നിവർ ഗാനരചന നിർവഹിക്കുന്നു. സംഗീതം ഫോർ മ്യൂസിക്സ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക് സാനന്ദ് ജോർജ്, കലാ സംവിധാനം സഹസ് ബാല. പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ,വാർത്താ പ്രചാരണം അരുൺ പൂക്കാടൻ. അബ്രഹാം മാത്യുവും സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേർന്നാണ് ചിത്രം  നിർമ്മിക്കുന്നത്.