പട്ടാഭിരാമന്‍ എന്ന വിജയചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'മരട് 357' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിഷുദിനത്തില്‍ പുറത്തെത്തി. ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായ മരട് ഫ്ലാറ്റ് പൊളിക്കലിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയാണ് ഇത്. ഫ്ലാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357 കുടുംബങ്ങള്‍ക്കാണ് പാര്‍പ്പിടം നഷ്ടപ്പെട്ടത്. അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം എന്നിവരാണുള്ളത്.

നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയൂ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്നാണ് നിര്‍മ്മാണം. തിരക്കഥ ദിനേശ് പള്ളത്ത്. ഛായാഗ്രഹണം രവിചന്ദ്രന്‍‌.