Asianet News MalayalamAsianet News Malayalam

Marakkar teaser : 'മരക്കാര്‍' ടീസര്‍ കണ്ട് അതിശയിച്ച് ഫേസ്‍ബുക്ക്, മോഹൻലാലിന്റെ പേജില്‍ കമന്റുമിട്ടു

'മരക്കാര്‍' ടീസര്‍ കണ്ട് മോഹൻലാലിന്റെ  ഔദ്യോഗിക പേജില്‍  കമന്റിട്ട് ഫേസ്‍ബുക്ക്.

Marakkar: Arabikadalinte Simham teaser trending
Author
Kochi, First Published Nov 25, 2021, 10:55 AM IST

മലയാളം കാത്തിരിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് അക്ഷരാര്‍ഥത്തില്‍ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham). ഒടിടി റിലീസ് വാര്‍ത്ത സൃഷ്‍ടിച്ച ആശങ്കകളൊക്കെ മറികടന്ന് മോഹൻലാലിന്റെ (Mohanlal) 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തിയറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിലാണ് എല്ലാവരും. മരക്കാറിന്റെ ഓരോ വിശേഷങ്ങളും ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. 'മരക്കാറി'ന്റെ ടീസര്‍ കണ്ട് ഫേസ്‍ബുക്കും ഞെട്ടിയെന്നതാണ് പുതിയ റിപ്പോര്‍ട്ട്.Marakkar: Arabikadalinte Simham teaser trending

കഴിഞ്ഞ ദിവസമാണ് മരക്കാര്‍ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടത്. ടീസര്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 10 ലക്ഷത്തിലധികം പേര്‍ കണ്ടു. 'മരക്കാര്‍' ഇതിഹാസ ചിത്രമെന്ന് പ്രശംസിക്കപ്പെട്ടു. ഇപോഴിതാ ചിത്രത്തിന്റെ ടീസറിന് ഫേസ്‍ബുക്ക് ടീമും മോഹൻലാലിന്റെ പേജില്‍ കമന്റുമായി എത്തിയിരിക്കുന്നു. എപ്പിക് ടീസര്‍ എന്നാണ് ഫേസ്‍ബുക്ക് ഔദ്യോഗിക പേജില്‍ നിന്നുള്ള കമന്റ്. വളരെക്കാലത്തിന് ശേഷം ഒരു മോഹൻലാല്‍ ചിത്രം തിയറ്ററുകളിലെത്തുന്നതിന്റെ ആവേശമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്നത്.  ഐഎംഡിബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യൻ സിനിമകളും ഷോകളും (മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യൻ ചിത്രം) എന്ന വിഭാഗത്തില്‍ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ഒന്നാമതെത്തിയിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.  അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് എം എസ് അയ്യപ്പൻ നായരാണ്. ഹൈദരാബാദിലാണ് മോഹൻലാല്‍ ചിത്രം പ്രധാനമായും ഷൂട്ട് ചെയ്‍തത്.  ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.

Follow Us:
Download App:
  • android
  • ios