Asianet News MalayalamAsianet News Malayalam

Bhadran about Marakkar : 'അച്ഛന് ഒരു മകൻ ഉണ്ടായാൽ ഇങ്ങനെ വേണം', പ്രണവ് മോഹൻലാലിനെ പ്രശംസിച്ച് ഭദ്രൻ

'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിനെതിരെയുള്ള ആക്ഷേപങ്ങള്‍ക്ക് മറുപടിയെന്നോണം സംവിധായകൻ ഭദ്രൻ.
 

Marakkar Arabikkatalinte Simham film review by director Bhadran
Author
Kochi, First Published Dec 24, 2021, 12:25 PM IST

മോഹൻലാല്‍ (Mohanlal) നായകനായി എത്തിയ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം ('Marakkar: Arabikkatalinte Simham') പ്രദര്‍ശനം തുടരുകയാണ്. വൻ ഹൈപ്പുമായി എത്തിയ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലും റിലീസായിട്ടുണ്ട്. നെഗറ്റീവ് വിമര്‍ശനങ്ങള്‍ തുടക്കത്തില്‍ ചിത്രത്തിന് നേരിടേണ്ടി വന്നെങ്കിലും തിയറ്റററുകളില്‍ മരക്കാര്‍ ജൈത്രയാത്ര തുടരുകയാണ്.  മരക്കാര്‍: അറബിക്കടലിന്റെ സിംഹമെന്ന ചിത്രം കണ്ട് അഭിനനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഭദ്രൻ.

അച്ഛന് ഒരു മകൻ ഉണ്ടായാൽ ഇങ്ങനെ ഉണ്ടാവണം എന്ന തലക്കെട്ടെോടെയാണ് ഭദ്രന്റെ കുറിപ്പ്. ഞാൻ മഹാമാരി ഭയന്ന് തിയറ്ററിൽ കാണാതെ 'മരക്കാർ' എന്ന ചലച്ചിത്രം പിന്നീട് ഒടിടി റിലീസിൽ എന്റെ ഹോം തിയറ്ററിൽ  കാണുകയുണ്ടായി. വൈകിയാണെങ്കിലും അഭിപ്രായങ്ങൾ ഉണ്ടാവണമല്ലോ. എല്ലാവരും പടച്ച്‌ കോരി വൃത്തികേടാക്കിയ ഒരു സിനിമ മുൻവിധികൾക്കു ഒന്നും കീഴ്‍പ്പെടാതെ, ശരാശരി പ്രേക്ഷകൻ എന്ന രീതിയിലാണ് കണ്ടത്. ഇത്ര വലിയ ഒരു ഭൂകമ്പം അഴിച്ചുവിട്ടു ഇതിനെ ഇങ്ങനെ മോശം  ആക്കേണ്ടിയിരുന്നോ? എന്ന് എനിക്ക് തോന്നിപ്പോയി

ഈ ചിത്രത്തിലെ സംഭാഷണങ്ങളെ ഇകഴ്ത്തി കൊണ്ടുള്ള ഒരുപാട് കമന്റുകൾ വായിക്കുകയുണ്ടായി. പക്ഷേ എനിക്ക് മറിച്ചാണ് അനുഭവപ്പെട്ടത്. നല്ല തെളിച്ചമുള്ള അതിഭാവുകത്വം കലരാത്ത സംഭാഷണങ്ങൾ, അതുപോലെ തന്നെ വളരെ Competent ആയ Astounding Visuals ആയിരുന്നു സിനിമ ഉടനീളം .
ഇതിലെ വിഎഫ്‍എക്സ് സിദ്ധാർഥ് പ്രിയദര്‍ശൻ വലിയ അനുഭവസമ്പത്ത് ഇല്ലാതെ തന്നെ വളരെ മികച്ചതാക്കി. സിനിമ റിലീസിന് മുമ്പ് കടൽ കാണാത്ത കപ്പൽ യുദ്ധമെന്ന് പറയേണ്ടിയിരുന്നില്ല. മറിച്ച്, ഇതൊക്കെ കടലിലിറങ്ങി എങ്ങനെ ഷൂട്ട് ചെയ്തു എന്ന് അത്ഭുതപ്പെടുത്തേണ്ടിയിരുന്നില്ലേ?

ഞാനോർക്കുന്നു… എന്റെ അപ്പൻ  കമാറോണിന്റെ ' ടൈറ്റാനിക്' സിനിമ കണ്ടേച്ച്  കവിത തീയേറ്ററിൽ നിന്ന് പാലാ വരെ കപ്പലിന്റെ മുമ്പിലൂടെ തുള്ളിച്ചാടി കളിക്കുന്ന ഡോൾഫിനെ കണ്ടു 'സായിപ്പിനെ സമ്മതിക്കണം, കപ്പലിന്റെ പുറകെ ബോട്ടിൽ ക്യാമറയുമായി കടലിൽ എത്ര രാവും പകലും ക്ഷമയോടെ ഉറക്കമിളച്ചു ആയിരിക്കണം ഒപ്പിയെടുത്തത്' കുറച്ചു നാളുകൾക്കു ശേഷം ഞാൻ പറയുമ്പോൾ ആണ് അപ്പൻ അറിയുന്നത്. 'Those dolphins were animated. (ഡിജിറ്റൽ ഇമേജസ് ആണ് അപ്പാ ) കപ്പലും ഡോൾഫിനും തമ്മിൽ കണ്ടിട്ടേയില്ല. ഈ അത്ഭുതപ്പെടുത്തൽ ആണ് സിനിമയ്ക്ക് ആവശ്യം. ഒരു മജീഷ്യന്റെ  കണ്ണഞ്ചിപ്പിക്കുന്ന മാജിക് പോലെയാവണം  സിനിമ. എന്നുവച്ചാൽ മുമ്പിലിരുന്ന് കണ്ടാൽ മതിയെന്ന് അർത്ഥം. പുറകിൽ വന്നാൽ പിന്നെ മാജിക് വെടിപ്പുര ആയി. 
കുഞ്ഞു കുഞ്ഞാലി മറക്കാതെ നില്‍ക്കുന്നു മനസ്സിൽ .  പ്രണവിന്റെ മെയ്‍വവഴക്കവും , കണ്ണുകളിൽ അച്ഛനെ പോലെ ഗൂഢമായി ഒളിഞ്ഞിരിക്കുന്ന സ്‍നിഗ്‍ധ സൗന്ദര്യവും ഒത്തുവന്നപ്പോൾ കുഞ്ഞു കുഞ്ഞാലി മികവുറ്റതായി. ഒരു മികച്ച ഹോളിവുഡ് സ്റ്റാൻഡേർഡ് പ്രൊഡക്ഷൻ വാല്യൂ ഉണ്ടാക്കിയ  ആന്റണി പെരുമ്പാവൂരിനും,  പ്രിയദർശനും എന്റെ അഭിനന്ദനങ്ങൾ. അറബിക്കടലിന്റെ അലറുന്ന സിംഹത്തെക്കുറിച്ചു ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ.

Follow Us:
Download App:
  • android
  • ios