Asianet News MalayalamAsianet News Malayalam

മരക്കാർ ഓണം റിലീസായി തിയറ്ററുകളിലെത്തും: ആന്റണി പെരുമ്പാവൂർ

മോഹൻലാൽ, പ്രിയദർശൻ കൂട്ടുക്കെട്ടിലെ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം'. 

marakkar movie release date
Author
Kochi, First Published Jun 18, 2021, 9:39 AM IST

രാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ, പ്രിയദർശൻ കൂട്ടുക്കെട്ടിലെ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം'. കഴിഞ്ഞ വർഷം മാർച്ചിലാണ് റിലീസ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് കൊവിഡും ലോക്ഡൗണും കാരണം സിനിമാ ഇൻഡസ്ട്രി തന്നെ അവതാളത്തിലായി. ഇതോടെ ചിത്രത്തിന്റെ റീലീസ് മാറ്റിവയ്ക്കുക ആയിരുന്നു. ഇപ്പോഴിതാ മുമ്പ് അറിയിച്ചത് പോലെ മരക്കാർ ഓഗസ്റ്റ് 12ന് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തുമെന്ന് പറയുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ.

‘സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി "മരക്കാർ അറബിക്കടലിന്റെ സിംഹം" നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഉണ്ടാകുമെന്ന  വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു...’–ആന്റണി പെരുമ്പാവൂർ പറഞ്ഞു.

ഒപ്പത്തിന് ശേഷം മോഹൻലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന സിനിമ കൂടിയാണ് മരക്കാർ. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു. കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്. 

marakkar movie release date

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios