കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' സ്വന്തമാക്കിയിരുന്നു.
ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഒരുപോലെ കാത്തിരുന്ന മോഹൻലാൽ(Mohanlal) ചിത്രം മരക്കാറിന്റെ(Marakkar: Arabikadalinte Simham) ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍. വിഷു ദിനത്തിൽ ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാണ് ഏഷ്യാനെറ്റിലെ ടെലിവിഷന്‍ പ്രീമിയര്‍. പ്രയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം കഴിഞ്ഞ വർഷം ഡിംസംബർ രണ്ടിനാണ് തിയറ്ററുകളിൽ എത്തിയത്.
പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ നേടിയ ചിത്രമാണ് മരക്കാർ : അറബിക്കടലിന്റെ സിംഹം. സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂകൾ ലഭിച്ചുവെങ്കിലും ആരാധകർ ഇരുകയ്യും നീട്ടിയാണ് സിനിമയെ സ്വീകരിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ മരക്കാര്‍ സ്‍ട്രീം ചെയ്യും. മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന് വിദേശങ്ങളിലടക്കം തിയറ്ററുകളില്‍ മികച്ച തുടക്കം ലഭിച്ചിരുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ദൃശ്യവിസ്‍മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നു. അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' സ്വന്തമാക്കിയിരുന്നു.
'500 രൂപ പ്രതിഫലത്തിൽ തുടങ്ങിയ അഭിനയം, ഒറ്റപ്പെടുത്തിയ ബന്ധുക്കൾ'; യഷ് പറയുന്നു
വർഷങ്ങളായി സിനിമയിൽ ഉണ്ടായിരുന്നുവെങ്കിലും കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് യാഷ്(Yash). നിലവിൽ കെജിഎഫ് രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് റോക്കിഭായ് ആരാധകർ. ഈ അവസരത്തിൽ ചലച്ചിത്ര ലോകത്തേക്ക് എത്തിപ്പെട്ടതിനെ കുറിച്ചും അതിന് മുമ്പുള്ള ജീവിതത്തെ പറ്റിയും തുറന്നുപറയുകയാണ് യാഷ്. ഒരുകാലത്ത് സാമ്പത്തികമായി ഏറെ കഷ്ടപ്പെട്ടിരുന്നുവെന്നും അന്ന് ബന്ധുക്കളും തന്നെ അവഗണിച്ചിരുന്നുവെന്നും ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ യാഷ് പറയുന്നു.
യാഷിന്റെ വാക്കുകൾ
ചെറിയൊരു നഗരത്തിൽ നിന്നുള്ളവരാണ് എന്റെ അച്ഛനും അമ്മയും. സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ അച്ഛനും അമ്മയും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സിനിമാ മേഖല ശാശ്വതമായൊരു വരുമാനം നൽകുമെന്ന് അവർ വിശ്വസിക്കാത്തതായിരുന്നു കാരണം. ഞാനുമായി അടുത്ത് നിന്നവർ ആ സമയങ്ങളിൽ അകന്ന് പോയിട്ടുണ്ട്. കുട്ടിക്കാലത്തും അങ്ങനെ തന്നെയായിരുന്നു. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ ആരും കാണില്ല. ആ സമയത്ത് എനിക്കൊപ്പം ഉണ്ടായിരുന്നവരെ ഇന്നും ഞാൻ ബഹുമാനിക്കുക ആണ്. ഇന്ന് പ്രേക്ഷകർ മാത്രമാണ് എന്റെ ബന്ധുക്കൾ. അവർ ഒരിക്കലും ആരുടെയും പക്ഷം ചേർന്ന് സംസാരിക്കാറില്ല. പ്രേക്ഷകർ അല്ലാത്തവർ നമ്മുടെ ജീവിതത്തിൽ ആവശ്യങ്ങൾക്ക് വേണ്ടി വന്ന് പിന്നീട് ഉപേക്ഷിച്ച് പോകുന്നവരാണ്. എപ്പോഴും എനിക്കൊപ്പം നിന്ന സുഹൃത്തുക്കൾ ഉണ്ട്. അതിൽ ഞാൻ സന്തോഷവാനാണ്. വളരെ പ്രാക്ടിക്കൽ ആയി സംസാരിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഇന്നെന്റെ ബന്ധുക്കളെ ഞാൻ സ്വീകരിക്കാറുണ്ട്.
ടിവി സീരിയലുകളിലൂടെയാണ് ഞാൻ ആദ്യമായി പ്രതിഫലം വാങ്ങുന്നത്. ദിവസവും 500 രൂപയായിരുന്നു അന്നെന്റെ ശമ്പളം. പിന്നെയും സീരിയലിലേക്ക് അവസരം വന്നു. എന്നാൽ അതൊക്കെ നിരസിച്ചു. 1500 രൂപ ദിവസവും തരാമെന്ന് പറഞ്ഞു. ആ സമയത്ത് അത്രയും കാശ് ആർക്കും കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല. കിട്ടിയ പൈസയൊക്കെ തുണികൾ വാങ്ങാനാണ് ഞാൻ ഉപയോഗിച്ചത്. സീരിയലിൽ അഭിനയിക്കുമ്പോൾ വസ്ത്രങ്ങളൊക്കെ നമ്മൾ തന്നെ വാങ്ങണമായിരുന്നു. എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. എന്ത് വിഡ്ഢിത്തമാണ് ചെയ്യുന്നത്. പൈസ കൂട്ടിവെച്ച് കാർ വാങ്ങുവാൻ പലരും എന്നോട് പറഞ്ഞു. അപ്പോഴും ബൈക്കിലായിരുന്നു സഞ്ചാരിച്ചിരുന്നത്. എന്റെ ലക്ഷ്യം സിനിമയിലെത്തുക എന്നതായിരുന്നു. ഞാൻ പിന്നീട് വലിയൊരു കാർ വാങ്ങിയക്കൊള്ളാം, ഇപ്പോൾ കുറച്ച് നല്ല തുണികൾ ഇട്ടോട്ടെയെന്ന് അവർക്ക് മറുപടിയും നൽകിയിരുന്നു.
