മുംബെെ: മറാത്തി നടന്‍ അശുതോഷ് ഭക്രെയെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മറാത്ത്‌വാദയിലെ നന്ദേഡ് ടൗണിലെ വീട്ടിലാണ് അശുതോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 32 വയസ്സായിരുന്നു. മറാത്തി നടി മയൂരി ദേശ്മുഖാണ് ഭാര്യ. 

ബുധനാഴ്ച രാത്രി ഉറങ്ങാൻ മുറിയിൽ പോയതായിരുന്നു. വ്യാഴാഴ്ച രാവിലെ മാതാപിതാക്കളാണ് അശുതോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണമെന്താണെന്ന് ഇപ്പോള്‍ വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. 

ഭക്കര്‍, ഇച്ചാര്‍ തര്‍ല പക്ക എന്നീ മറാത്തി ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെയാണ് അശുതോഷ് ശ്രദ്ധേയനായത്. കുറച്ച് കാലങ്ങളായി അശുതോഷ് വിഷാദത്തിലായിരുന്നു എന്നാണ് കുടുംബാം​ഗങ്ങൾ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.