റാണി മുഖര്‍ജി നായികയാകുന്ന പുതിയ സിനിമയാണ് മര്‍ദാനി 2. ശിവാനി ശിവാജി എന്ന പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് റാണി മുഖര്‍ജി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

 
 
 
 
 
 
 
 
 
 
 
 
 

#SheWontStop, until they do! #Mardaani2 #ShivaniShivajiRoy #RaniMukerji #GopiPuthran @Mardaani2

A post shared by Yash Raj Films (@yrf) on Dec 2, 2019 at 8:33pm PST

എല്ലാ പ്രതിബന്ധങ്ങൾക്കും എതിരായി നിർഭയയായിട്ടും, സ്വയം വിശ്വസിക്കുന്ന സ്ത്രീക്ക് എന്തുചെയ്യാനാകുമെന്നും കാണിക്കുന്നതിനുള്ള എന്റെ മറ്റൊരു ശ്രമമാണ് മർദാനി 2 - റാണി മുഖര്‍ജി പറയുന്നു. ശിവാനി ശിവജിയെ നീതി നടപ്പാക്കുന്നതില്‍ നിന്നും ആര്‍ക്കും തടയാനാകില്ലെന്നും ആള്‍ക്കാര്‍ നല്‍കുന്ന സ്‍നേഹത്തിനും ആദരവിനും നന്ദി പറയുന്നുവെന്നും റാണി മുഖര്‍ജി പറയുന്നു. അവരെ നിലയ്‍ക്കുനിര്‍ത്തുന്നതുവരെ അവള്‍ പോരാട്ടം നിര്‍ത്തില്ലെന്നാണ് പോസ്റ്ററിലും പറയുന്നത്. ഗോപി പുത്രൻ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. രാജ്യത്ത് യുവാക്കളുടെ കുറ്റകൃത്യങ്ങള്‍ എത്രത്തോളം വര്‍ദ്ധിക്കുന്നുണ്ടെന്നാണ് ചിത്രം പറയുന്നത് എന്ന് റാണി മുഖര്‍ജി പറഞ്ഞിരുന്നു.  നിങ്ങളുടെ കാതും കണ്ണും തുറന്നിരിക്കേണ്ടത് പ്രധാനമാണ്, രണ്ട് സിനിമകളിലും 'മർദാനി' ചെയ്യുന്നത് അതിനെ കുറിച്ചുള്ള ബോധവത്‍ക്കരണമാണ്.   അടിസ്ഥാനപരമായി കുറ്റകൃത്യങ്ങൾ എങ്ങനെ നടക്കുന്നുവെന്നും ആളുകൾ നിർഭാഗ്യകരമായ സംഭവങ്ങൾക്ക് ഇരയാകുന്നുവെന്നും സിനിമ കാണിക്കുന്നുവെന്നും റാണി മുഖര്‍ജി പറയുന്നു. ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള നിരവധി കോളേജുകളില്‍ സന്ദര്‍ശിക്കാനും അവിടത്തെ വുമണ്‍ സെല്‍ അംഗങ്ങളുമായി സംവദിക്കാനും മര്‍ദാനി 2വിന്റെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്. വനിതാ വികസന സെല്ലിലെ അംഗങ്ങൾ കോളേജുകളെ പെൺകുട്ടികളുടെ സുരക്ഷാ കേന്ദ്രമാക്കി മാറ്റുന്നതിന് സ്വീകരിച്ച നടപടികൾ മനസിലാക്കാനും  ലൈംഗിക ചൂഷണത്തിനെതിരെ നിലകൊള്ളാൻ കോളേജുകളിലെ പുരുഷ-വനിതാ വിദ്യാർത്ഥികളുമായി റാണി മുഖര്‍ജി സംവദിക്കാനുമാണ് തീരുമാനം.   യുവാക്കളുടെ അക്രമ കുറ്റകൃത്യങ്ങളുടെ തീവ്രമായ വർധനയെക്കുറിച്ച് കൂടുതൽ അവബോധം കൊണ്ടുവരാനും ആഗ്രഹിക്കുന്നു. നമ്മുടെ കുട്ടികളെ നമുക്ക് സംരക്ഷിക്കണം റാണി മുഖര്‍ജി പറയുന്നു.  

ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന യുവാവ് ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രം. അതിനെതിരെയുള്ള പോരാട്ടമാണ് ചിത്രത്തിലുള്ളത്. മര്‍ദാനി സംവിധാനം ചെയ്‍തത് പ്രദീപ് സര്‍ക്കാര്‍ ആണ്.

ചിത്രത്തിന്റെ പ്രത്യേകതകളെ കുറിച്ച് സംവിധായകനും നായികയും നേരത്തെ വ്യക്തമാക്കിയിരുന്നു. റാണി മുഖര്‍ജിയുടെ ശിവാനി ദുഷ് പ്രവര്‍ത്തികള്‍ക്ക് എതിരെയാണ് ചിത്രത്തില്‍ പോരാടുന്നത്. സ്‍ത്രീകളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ക്രിമിനലാണ് ചിത്രത്തിലെ വില്ലൻ. അയാള്‍ക്ക് എതിരെയുള്ള പോരാട്ടമാണ് ശിവാനി നടത്തുന്നത്- ഗോപി പുത്രൻ പറയുന്നു.

ഒരു മനുഷ്യന്റെ പൈശാചിക പ്രവര്‍ത്തികള്‍ക്കെതിരെയാണ് ചിത്രത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ പോരാടുന്നത് എന്ന് റാണി മുഖര്‍ജിയും പറയുന്നത്. സ്‍ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുകയാണ് ലക്ഷ്യം. തിൻമയ്‍ക്ക് എതിരെയുള്ള നൻമയുടെ വിജയമാണ് നവരാത്രി പറയുന്നത് എന്ന് നമുക്ക് അറിയാമല്ലോ. മഹിഷാസുരനെതിരെയുള്ള ദേവി ദുര്‍ഗ്ഗയുടെ വിജയമായാലും രാവണന് എതിരെയുള്ള രാമന്റെ വിജയമായാലും ഇത്തരുണത്തില്‍ വളരെ പ്രധാനമാണ്. അതുകൊണ്ടാണ് അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ തന്നെ മര്‍ദാനി 2ന്റെ യാത്ര തുടങ്ങുന്നത്. സ്‍ത്രീ ശക്തിയുടെ ഏറ്റവും ഏറ്റവും പ്രധാനമായിട്ടുള്ള ആഘോഷത്തില്‍ തന്നെ മര്‍ദാനി 2വും വരുന്നു. പൈശാചികതയ്‍ക്ക് എതിരെയാണ് ദുര്‍ഗ്ഗാ ദേവിയുടെ പോരാട്ടം.

സ്‍ത്രീകള്‍ക്ക് എതിരെയുള്ള ക്രൂരത അവസാനിപ്പിക്കാനുള്ള ധീരതയോടെയുള്ള സമീപനമാണ് മര്‍ദാനി 2വിലും- ടീസര്‍ റിലീസ് ചെയ്‍തപ്പോള്‍ റാണി മുഖര്‍ജി പറഞ്ഞിരുന്നു.