Asianet News MalayalamAsianet News Malayalam

മാര്‍ക്ക് ആന്റണി നേടിയത് കോടികളുടെ കളക്ഷൻ, വിശാലിന്റെ പ്രതികരണം

വിശാല്‍ നായകനായ മാര്‍ക്ക് ആന്റണി കളക്ഷനില്‍ റെക്കോര്‍ഡിട്ടിരുന്നു.

Mark Antony collects crores film actor Vishal response hrk
Author
First Published Oct 10, 2023, 1:13 PM IST

നടൻ വിശാലിന്റെ വമ്പൻ വിജയ ചിത്രമായി മാറിയിരിക്കുകയാണ് മാര്‍ക്ക് ആന്റണി. വലിയ ഹൈപ്പില്ലാതെ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിട്ടും മാര്‍ക്ക് ആന്റണി അത്ഭുതപ്പെടുത്തുന്ന വിജയം നേടുകയായിരുന്നു. വിശാലിന്റെ മാര്‍ക്ക് ആന്റണി 100 കോടി ക്ലബില്‍ എത്തുകയും ചെയ്‍തു. മാര്‍ക്ക് ആന്റണിയുടെ വിജയത്തില്‍ നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് നായകൻ വിശാല്‍.

വിശാലിന്റെ വാക്കുകള്‍

പ്രിയപ്പെട്ട എല്ലാ മാധ്യമസുഹൃത്തുക്കള്‍ക്കും എന്ന് പറഞ്ഞാണ് വിശാല്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടായി നടനെന്ന നിലയിലുള്ള തനിക്കൊപ്പം സഞ്ചരിച്ച സുഹൃത്തുക്കളേ. നിങ്ങള്‍ ഓരോരുത്തര്‍ക്കുമായി ഞാൻ എഴുതുകയാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഞാൻ നന്ദി പറയുന്നു എന്നത് വെറുമൊരു വാചകം മാത്രമാണ്. നിങ്ങളുടെ ഫീഡ്‍ബാക്കില്‍ നിന്ന് ഒരുപാട് തനിക്ക് പഠിക്കാനായതിനാല്‍ നന്ദിയുണ്ട്, അത് നല്ലതോ മോശമോ, പൊസിറ്റീവോ നെഗറ്റീവോ, വിമര്‍ശനമോ അഭിനന്ദമോ ആയിക്കോട്ടെ. പക്ഷേ എല്ലാം കരുത്തനായ വ്യക്തിയാക്കി തന്നെ മാറ്റി, കരുത്തനായ നടനാക്കി മാറ്റി. കഠിനാദ്ധ്വാനം ഇനിയും ഞാൻ തുടരും, മാര്‍ക്ക് ആന്റണിയുടെ വിജയം എന്റേതല്ല.

ആഗോളതലത്തില്‍ മാര്‍ക്ക് ആന്റണി 102.2 കോടി രൂപയാണ് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രം 71.58 കോടി കളക്ഷൻ മാര്‍ക്ക് ആന്റണി നേടി. വിദേശത്ത് മാര്‍ക്ക് ആന്റണി 19 കോടി രൂപയാണ് നേടിയത്. തമിഴ്‍ ബോക്സ് ഓഫീസില്‍ കുതിച്ച ചിത്രം മാര്‍ക്ക് ആന്റണിയില്‍ നായകൻ വിശാലിനു പുറമേ വില്ലനായി എസ് ജെ സൂര്യയും മറ്റ് പ്രധാന വേഷങ്ങളില്‍ സുനില്‍, ശെല്‍വരാഘവൻ, ഋതു വര്‍മ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ തുടങ്ങിയവരും ഉണ്ട്.

Read More: വാലിബനാകുന്ന മോഹൻലാല്‍, വര്‍ക്കൗട്ടിനൊപ്പം എഐ ഫോട്ടോകളും ചര്‍ച്ചയാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios