ദ ട്രെയിറ്റര്‍ പോലുള്ള പ്രശസ്ത ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള വ്യക്തിയാണ് മാർക്ക് കിലിയൻ. നേരത്തെ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം ബിഫോര്‍ ദ റെയിന്‍ എന്ന ചിത്രത്തിനും ഇദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.
കൊച്ചി: മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ ആദ്യമായി സംവിധായകന്‍റെ മേലങ്കി അണിയുന്നു എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഏറ്റവും പുതിയ അപ്ഡേറ്റുമായി സംവിധായകന്‍ മോഹന്‍ലാല്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നു.
ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന്‍ മാർക്ക് കിലിയൻ ബറോസ് ടീമിന്‍റെ ഭാഗമാകുന്നു എന്നതാണ് മോഹന്‍ലാല്‍ അറിയിക്കുന്നത്. ബറോസിന്‍റെ സഹ സംവിധായകനായ പ്രമുഖ സംവിധായകന്‍ ടികെ രാജീവ് കുമാറും മോഹന്‍ലാലും മാർക്ക് കിലിയനും ചേര്‍ന്നുള്ള പടവും മോഹന്‍ ലാല്‍ പങ്കുവച്ചിട്ടുണ്ട്. ബറോസിന്‍റെ പാശ്ചാത്തല സംഗീതം മാർക്ക് കിലിയൻ നിര്‍വഹിക്കും എന്നാണ് വിവരം.
ദ ട്രെയിറ്റര്‍ പോലുള്ള പ്രശസ്ത ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള വ്യക്തിയാണ് മാർക്ക് കിലിയൻ. നേരത്തെ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം ബിഫോര്‍ ദ റെയിന്‍ എന്ന ചിത്രത്തിനും ഇദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.
കുറച്ച് നാള്‍ മുന്‍പ് ടികെ രാജീവ് കുമാര്‍ ബറോസുമായി ബന്ധപ്പെട്ട് ഒരു ചാനലില്‍ പ്രതികരിച്ചിരുന്നു. "ലാൽ സാറിന്റെ ഇത്രയും നാളത്തെ എക്സ്പീരിയൻസ്. സിനിമയുടെ ഒരുകാലം തൊട്ടുള്ള എല്ലാ വളർച്ചയിലൂടെയും കടന്നുവന്ന, പല ടെക്നീഷ്യൻമ്മാരുടെയും സംവിധായകരുടെയും കൂടെ വർക്ക് ചെയ്തൊരാൾ എന്ന നിലയ്ക്ക് പുള്ളി അഭ്യാസം തികഞ്ഞൊരു സംവിധായകൻ തന്നെയാണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് ബറോസ് എന്നതാണ് നമുക്കുള്ള കൗതുകം. അദ്ദേഹത്തെ സംബന്ധിച്ച് ഇതൊരു ആദ്യ സിനിമയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വളരെ മനോഹരമായാണ് അദ്ദേഹം സിനിമ ഷൂട്ട് ചെയ്തിട്ടുണ്ട്. നല്ലൊരു സിനിമയായിരിക്കും ബറോസ് എന്നതിന് എനിക്ക് യാതൊരു സംശയവും ഇല്ല", എന്ന് ടി കെ രാജീവ് കുമാർ പറഞ്ഞത്.
ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക.
പ്രേക്ഷക മനസ്സിൽ ഇടം നേടാൻ വീണ്ടുമൊരു സീസൺ; 'ബിഗ് ബോസ് 5' ലോഗോ പുറത്തുവിട്ടു
മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം; പശുകളുമായുള്ള തന്‍റെ സ്നേഹം പറഞ്ഞ് കൃഷ്ണകുമാര്‍
