പ്രണയവും എഴുത്തുകാരിയുടെ മനോവ്യാപാരങ്ങളുമെല്ലാം വേറിട്ട ദൃശ്യഭാഷയിലൂടെ എത്തിക്കാനാണ്  മാഷ് എന്ന ഹ്രസ്വചിത്രത്തിലൂടെ  നവാഗത സംവിധായകയായ ഉമാനന്ദ ശ്രമിക്കുന്നത്. ശ്രീറാം രാമചന്ദ്രനും ഐശ്വര്യയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാലായി എത്തിയിരിക്കുന്നത്.

നിഷാദ് കെ കെ, ഡെൽസി നൈനാൻ എന്നിവർ ആലപിച്ച ഗാനത്തിന് വരികൾ ഒരുക്കിയത് നിധീഷ് നടേരിയാണ്. സംഗീതം പകർന്നത് നിതേഷ് നായർ. ഉമാനന്ദ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ആനന്ദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.  ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ഒരുക്കിയത് മിഥുൻ മലയാളം ആണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.