വയനാട് ഭാഗത്തുള്ളവർക്കാണ് മുൻഗണന നൽകുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി

കൊച്ചി: മാത്യു തോമസ് നായകനാകുന്ന ഹൊറർ കോമഡി ചിത്രത്തിലേക്ക് നവാഗതരായ അഭിനേതാക്കളെ തേടുന്നു. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ തന്നെയാണ് നവാഗതരായ അഭിനേതാക്കളെ സ്വാഗതം ചെയ്തുകൊണ്ടുള്ള കുറിപ്പ് പങ്കുവച്ചത്. വയനാട് ഭാഗത്തുള്ളവർക്കാണ് മുൻഗണന നൽകുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

സുഡാനി ഫ്രം നൈജീരിയ, അനുരാഗ കരിക്കിൻ വെള്ളം, കെട്ട്യോളാണ് എന്റെ മാലാഖ, നെയ്മർ, കാപ്പേള, ഗ്രേറ്റ്‌ ഫാദർ, ലവ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. കഴിഞ്ഞ വർഷത്തെ ശ്രദ്ധേയ ചിത്രമായ പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ വി എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ഈ സിനിമ നിർമ്മിക്കുന്നത് ഉള്ളാക്ക് ഫിലിംസിന്റെ ബാനറിൽ നിസാർ ബാബുവാണ്.

ചരിത്രം കുറിച്ച് കോടീശ്വർ സിംഗ്, മണിപ്പൂരിൽ നിന്ന് ആദ്യമായൊരു സുപ്രീം കോടതി ജഡ്ജി; ഒപ്പം ജസ്റ്റിസ് മഹാദേവനും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം