ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾക്കെതിരായ പിആർ വിവാദം വീണ്ടും ചർച്ചയാകുന്നു. പിആർ ഉപയോഗിച്ച് കപ്പ് നേടുന്നതിൽ ഉളുപ്പില്ലേയെന്ന് നടി മായ വിശ്വനാഥ് ചോദിച്ചു.

ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിച്ചെങ്കിലും, അതുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതികാരങ്ങളും തുടർന്നുകൊണ്ടിരിക്കുകയാണ്. നൂറ്ദിവസത്തെ ശക്തമായ മത്സരത്തിനൊടുവിൽ അനുമോളാണ് ഇത്തവണ ബിഗ് ബോസ് കിരീടം ചൂടിയത്. അനീഷ്, ഷാനവാസ്, നെവിൻ, അക്ബർ എന്നിവർ രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഇപ്പോഴിതാ ബിഗ് ബോസ്സിലെ പിആർ വിവാദം വീണ്ടും ചർച്ചയായിരിക്കുകയാണ്. നടിയും സീരിയൽ താരവുമായ മായ വിശ്വനാഥാണ് പിആറിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. പിആർ ഉപയോഗിച്ച് കപ്പ് നേടി അത് വീട്ടിൽ കൊണ്ടുപോവാൻ ഉളുപ്പില്ലേ എന്നാണ് മായ വിശ്വനാഥ് ചോദിക്കുന്നത്. മാധ്യമങ്ങളോട് പ്രതികരിക്കവെ ആയിരുന്നു മായ വിശ്വനാഥ് പിആറിനെ കുറിച്ച് പറഞ്ഞത്.

"പിആർ കൊണ്ട് അവാർഡ് നേടി അത് വീട്ടിൽ കൊണ്ടുപോവാൻ ഉളുപ്പില്ലേ? കാശുണ്ടെന്ന് കരുതി എന്തും കാണിക്കാമെന്നാണോ? എത്രയോ പേര് ക്യാൻസർ വാർഡിലും മറ്റും സുഖമില്ലാതെ കിടക്കുന്നു ഈ കാശ് അവർക്ക് കൊടുത്തൂടെ? ഒരു ട്രോഫിയിലാണോ ജീവിതം ഇരിക്കുന്നത്. ബിഗ് ബോസ് വിജയിച്ച ആരൊക്കെ ഇവിടെ നല്ല രീതിയിൽ തിളങ്ങിയിട്ടുണ്ട്? സിനിമയിലായാലും സീരിയലിലായാലും." മായ വിശ്വനാഥ് പറഞ്ഞു.

View post on Instagram

ബിഗ് ബോസ് മത്സരാർത്ഥി ബിന്നി സെബാസ്റ്റ്യൻ ആയിരുന്നു അനുമോൾ പുറത്ത് 16 ലക്ഷത്തിന്റെ പിആർ നൽകിയാണ് ഹൗസിലേക്ക് വന്നത് എന്ന് ആദ്യമായി ആരോപിച്ചത്. തുടർന്ന് ഹൗസിനുള്ളിലും പുറത്തും വലിയ രീതിയിലുള്ള വിവാദങ്ങളും ചർച്ചകളുമാണ് ഇതുമായി ബന്ധപ്പെട്ട രൂപപ്പെട്ടത്.